അമ്മയ്ക്കൊരു സുന്ദരനായ വരനെ ആവശ്യമുണ്ട്.. മകളുടെ പോസ്റ്റ്‌..

ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന സ്വഭാവക്കാരാണ് ഇന്ന് ഉള്ളവരിൽ പലരും. അതുകൊണ്ടുതന്നെ പല തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നാം ദിവസേന കാണാറുണ്ട് പക്ഷേ ഇപ്പോൾ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്ന് വേണം പറയാൻ.

കാരണം ഈ പോസ്റ്റ് സാധാരണ രീതിയിൽ കാണാറുള്ളതുപോലെ ജോലി അന്വേഷിക്കുന്ന പോസ്റ്റ് മറ്റൊന്നുമല്ല ഒരു വരനെ തേടുന്നു പോസ്റ്റാണ്. അതിലെന്താണ് ഇത്ര വ്യത്യസ്തത എന്ന് ചിന്തിക്കരുത്. ഈ പോസ്റ്റ് വ്യത്യസ്തം ആവാൻ കാരണം വരനെ തേടുന്നത് അമ്മയ്ക്ക് വേണ്ടിയാണ്. പോസ്റ്റ് ചെയ്തത് മകളും.

മകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അമ്മയ്ക്ക് വരനെ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് പങ്കു വെച്ചിട്ടുള്ളത്. അമ്മ ആണെന്ന് കരുതി എങ്ങനെയെങ്കിലും ഉള്ള ഒരാൾ പോര കേട്ടോ. ഒരുപാട് ഡിമാൻഡ് ഉണ്ട് പെൺകുട്ടിക്ക്. 50 വയസ്സാണ് പ്രായപരിധി. അതിനപ്പുറം സുന്ദരൻ ആയിരിക്കണം ദുശീലങ്ങൾ ഒന്നും തന്നെ പാടില്ല താനും.

പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറത്തേക്ക് ആളുകൾ ഇതിനെ സ്വീകരിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട് അതു കൊണ്ടു തന്നെ മകൾ ഉദ്ദേശിച്ചതുപോലെ അമ്മയ്ക്ക് നല്ലൊരു വരനെ എത്രയും പെട്ടെന്ന് കണ്ടെത്താനാകുമെന്നാണ് സോഷ്യൽ മീഡിയയുടെ നിഗമനം. പെൺകുട്ടി ട്വിറ്ററിലൂടെ ഈ പോസ്റ്റിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയകളിലൂടെ ഈ പോസ്റ്റ് ടാഗ് ചെയ്തു മറ്റുമായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അമ്മയോടുള്ള ഒരു മകളുടെ സ്നേഹം മാത്രമല്ല ഈ പോസ്റ്റിൽ നിന്നും മനസ്സിലാകുന്നത് കാലം മാറുന്ന അനുസരിച്ചുള്ള മനോഭാവത്തിൽ വ്യത്യസ്തതയും ചിന്താഗതിയുടെ വിശാലതയും എല്ലാം ഈ ഒരൊറ്റ പോസ്റ്റിലൂടെ പെൺകുട്ടി തുറന്നു കാണിക്കുകയാണ്. ഒരു പ്രായം കഴിഞ്ഞാൽ ഏതറ്റംവരെ സ്നേഹിക്കുന്ന അമ്മയ്ക്കും രണ്ടാം വിവാഹത്തിന് മടിക്കുന്ന മക്കളെയാണ് നാം കണ്ടിട്ടുള്ളത്.

അത്തരത്തിലുള്ള മക്കളുള്ള ഈ കാലഘട്ടത്തിൽ അമ്മയുടെ സമാധാനത്തിനും സൗകര്യത്തിനുവേണ്ടി ഒരു മകൾ തന്നെ ഇത്തരമൊരു വിഷയത്തിലേക്ക് മുന്നിട്ടിറങ്ങുക എന്നത് പ്രശംസനീയമാണ്. വാർദ്ധക്യ സമയത്ത് അമ്മയെ നോക്കുന്ന അമ്മയുടെ ജീവിതം സന്തോഷകരമാക്കാൻ വേണ്ടിയുള്ള ഒരു കൂട്ടിന് വേണ്ടി ആണ് ആ മകൾ ട്വിറ്ററിലൂടെ ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കിയിട്ടുണ്ടാവുക.

എത്ര ചെറിയ പ്രായക്കാർ ആണെങ്കിലും ആദ്യവിവാഹം എന്തെങ്കിലും കാരണവശാൽ വേർപിരിയുക യോ അല്ലെങ്കിൽ ആദ്യഭർത്താവ് ഭാര്യയോ മരണപ്പെടുകയോ ചെയ്താൽ പോലും രണ്ടാമതൊരു വിവാഹം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെ ആണ് നാം കടന്നു പോകുന്നത് അവിടെയാണ് ഈ പെൺകുട്ടിയുടെ മനസ്സിന്റെ വിശാലത അടിവരയിട്ട് വായിക്കപ്പെടേണ്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*