മോശം കമ്മെന്റ്കാരോട് കടുപ്പിച്ച് അഹാന… പരസ്യമായി പ്രദർശിപ്പിക്കും ബ്ലോക്ക്‌ ചെയ്യും..

മികവുള്ള അഭിനയ പ്രകടനങ്ങൾ  കൊണ്ട് വളരെ ചുരുങ്ങിയ കാലയളവു കൊണ്ടു മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ  യുവ താരമാണ് അഹാന കൃഷ്ണ. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളോടും തന്റെതായ അഭിപ്രായം വ്യക്തമാക്കുന്ന താരം കൂടിയാണ് അഹാന. അതു കൊണ്ടു തന്നെ  സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്.

എന്ത് പങ്കു വെച്ചാലും മോശം കമന്റുകൾ ഇടാൻ സമൂഹ മാധ്യമങ്ങളിൽ ആളുകളും കുറവല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നത്. എന്തിനുമേതിനും മോശം കമന്റുകൾ വാരി വിതറാൻ ആളുകൾ ഇഷ്ടം പോലെയുണ്ട്. അതു കൊണ്ടു തന്നെ താരങ്ങളും സെലിബ്രിറ്റികളും സൈബർ ആക്രമണത്തിന് ഇടയ്ക്കിടെ വിധേയരാകാറുണ്ട്.

അങ്ങനെ ഒന്നിലധികം തവണ സൈബർ ആക്രമണത്തിന് വിധേയയായ താരമാണ് അഹാന കൃഷ്ണ. എപ്പോഴും സൈബർ അക്രമികളോട് കടുത്ത ഭാഷയിൽ തന്നെ താരം മറുപടി നൽകാറുണ്ട്. ഇപ്പോൾ സൈബർ ആക്രമികളോടുള്ള താരത്തിന്റെ നിലപാട് കടുപ്പിക്കുന്നു എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്.

ഇനി മോശം കമന്റ് പറയുന്നവർക്കും അസഭ്യം വാരി വിതറുന്നവർക്കും ഇനിമുതൽ മറുപടിയില്ല.  അസഭ്യമായ കമന്റുകൾ കണ്ട ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം പറഞ്ഞത്. ബ്ലോക്ക് ചെയ്യുന്നതോട്  കൂടെ മാത്രം പ്രതികരണം അവസാനിക്കുന്നില്ല എന്നും പറഞ്ഞ അസഭ്യമായ കമന്റ് പരസ്യമായി  പ്രദർശിപ്പിക്കും എന്നും താരം പറഞ്ഞു.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ഇക്കാര്യം അഹാന കൃഷ്ണ വ്യക്തമാക്കുന്നത്. ഈ വിഷയം  സ്റ്റോറിയിലൂടെ വ്യക്തമാക്കിയപ്പോൾ തനിക്ക് ലഭിച്ച ഒരു അസഭ്യമായ കമന്റ് കൂടെ ചേർത്ത് വെച്ചാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇനി മുതൽ ഇങ്ങനെയായിരിക്കും സൈബർ അക്രമികളോട് ഉള്ള നിലപാട് എന്നാണ് അഹാന കൃഷ്ണ ഇതിലൂടെ വ്യക്തമാക്കുന്നത്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വീതിയിലേക്ക് കടന്നുവന്ന താരം പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന തരത്തിൽ  ഭംഗിയിലും ആകർഷണീയതയിലും ആക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*