‘ഡയലോഗ് കൊള്ളാം. പക്ഷെ, ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോ’ മറുപടി ഇങ്ങനെ..

ഏത് കാലത്തും ഏത് സ്ഥാനത്തും സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത രൂപത്തിലും വിഷമമാവാത്ത രൂപത്തിലും തുറന്നു പറയുന്നത് എല്ലാവർക്കും ഇഷ്ടമായിരിക്കും. അങ്ങനെയുള്ള ഒരു താരമാണ് അമേയ മാത്യു. എല്ലായിപ്പോഴും തന്റേതായ നിലപാടുകള്‍ പങ്കുവയ്ക്കുന്ന അമേയ ഇപ്പോൾ പങ്കുവെച്ച് പുതിയ നിലപാട് എല്ലാവരുടെയും കൈയടി വാങ്ങുന്നതാണ്.

ഭംഗിയുള്ള ഒരു കറുത്ത ഡ്രസ്സ് അണിഞ്ഞ തന്റെ ആകർഷണീയമായ ഫോട്ടോക്ക് ഒരു പ്രേക്ഷകൻ പേഴ്സണലായി ചോദിച്ച ചോദ്യത്തിന് താരം പരസ്യമായി മറുപടി പറയുകയാണ്. മറുപടി ഈ വിഷയത്തിലുള്ള താരത്തിന് നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നത് തന്നെയാണ്. കറുപ്പിന്റെ ഭംഗി പറയുന്നതൊക്കെ കൊള്ളാം കറുത്ത ചെക്കനെ നീ കെട്ടുമോ എന്നാണത്രേ പേഴ്സണലായി ഒരു പ്രേക്ഷകൻ താരത്തോട് ചോദിച്ചത്.

താരം ഇതിനു പറഞ്ഞ മറുപടി ഇങ്ങനെ:
ബ്ലാക്ക്’ വാ തോരാതെ ഇട്ട കറുപ്പ് ക്യാപ്ഷനുകള്‍ക്ക് ശേഷം ഇന്‍ബോക്‌സില്‍  വന്ന ഒരു സുഹൃത്ത് ചോദിച്ചു ‘കറുപ്പിനെക്കുറിച്ചുള്ള ഡയലോഗ് എല്ലാം കൊള്ളാം. പക്ഷെ, ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോ’ എന്ന്. വെളുത്തവര്‍ക്ക് മാത്രമേ സൗന്ദര്യം ഉള്ളൂ എന്ന കാഴ്ചപാട് തെറ്റാണ്. ഒരാളുടെ നിറമല്ല, അയാളുടെ വ്യക്തിത്വത്തെ കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കലും നിറംവെച്ച് ആരെയും അളക്കാനോ.. കുറച്ചുകാണാനോ ശ്രമിക്കാതിരിക്കുക.

മലയാളികൾക്ക് വളരെയധികം സുപരിചിതമായ താരമാണ് അമേയ മാത്യു. ഒരുപാട് നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്തു അതിനൊപ്പം തന്നെ കരിക്ക് വെബ് സീരീസ് യിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിര സാന്നിധ്യം ആവാൻ അമേയക്ക് വളരെക്കാലം സഞ്ചരിക്കേണ്ടി വന്നില്ല

സമൂഹമാധ്യമങ്ങളിൽ താരം വളരെയധികം സജീവമാണ് ചെറിയ ചെറിയ വിശേഷങ്ങളും ആകർഷണീയമായ ഫോട്ടോസും പങ്കു വച്ചു കൊണ്ടാണ് താരം സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരുടെ അരികിൽ എത്താറുള്ളത്. താൻ പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിനും കിടിലൻ ക്യാപ്ഷനും താരം നൽകാറുണ്ട് എന്നുള്ളത് മറ്റുള്ളവരിൽ നിന്ന് താരത്തെ എപ്പോഴും വ്യത്യസ്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*