മതം മാറി, ശരീരത്തിൽ പച്ചകുത്തി, ആത്മാർത്ഥമായി പ്രേമിച്ചിട്ടും നയൻതാരയെ പ്രഭുദേവ ഒഴിവാക്കി.. കാരണം..

നയൻതാരയും പ്രഭുദേവയും പ്രണയത്തിലായിരുന്നതും പിന്നീട് വിവാഹത്തിന് തൊട്ടു മുമ്പ് വേർപിരിഞ്ഞതും അറിയാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ പ്രേക്ഷകർ മുഴുവൻ അമ്പരപ്പിൽ ആയിരുന്നു ഈ വാർത്ത കേട്ടത് കാരണം പ്രഭുദേവ വേണ്ടിയാണ് നയൻതാര മതം മാറിയതും കൈത്തണ്ടയിൽ പ്രഭു എന്ന് പച്ച കുത്തിയതും. എന്നിട്ടും എന്തുകൊണ്ട് ആ പ്രണയം വേർപിരിയലിന് വക്കത്തെത്തി എന്ന് പ്രേക്ഷകർ മുഴുവൻ അമ്പരന്നു ചിന്തിച്ചു.

ഇന്ന് നയൻതാരയുടെ താര മൂല്യമുള്ള വേറെ താരമില്ല തെന്നിന്ത്യൻ സിനിമാ ലോകത്ത്. അതു കൊണ്ടു തന്നെ നയൻതാരയെ പകരം വെക്കാൻ വേറൊരാൾ ഇല്ല. ഇപ്പോൾ നയൻതാര പ്രഭുദേവയുമായുള്ള പ്രണയം അവസാനിച്ചപ്പോൾ വിഘ്നേശ് ശിവനുമായി ഉള്ള പ്രണയത്തിലാണ്.
ഇപ്പോൾ ആരാധകരുടെ സ്ഥിരമായ ചോദ്യം എന്നാണ് വിവാഹം എന്നാണ്.

പ്രഭുദേവയും നയൻതാരയും പ്രണയത്തിൻ ആയിരിക്കുമ്പോൾ പ്രഭുദേവ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു നയൻതാരയ്ക്ക് വേണ്ടി ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ആളാണ് പ്രഭുദേവ. അതുകൊണ്ടാണ് പ്രഭുദേവ നയൻതാരയുമായി പ്രണയത്തിൽ ആയിരിക്കുമ്പോൾ ആത്മാർത്ഥമായി തന്നെയാണ് പ്രണയിച്ചത് എന്ന് പറഞ്ഞത്.

വിവാഹിതനാണെന്ന് രണ്ടു കുട്ടികളുടെ പിതാവാണെന്ന് ഒന്നും വകവെക്കാതെ തന്നെയാണ് നയൻതാര പ്രഭുദേവയെ പ്രണയിച്ചത്. പ്രഭുദേവ നുവേണ്ടി ഡയാന എന്ന പേരു മാറ്റുകയും ഹിന്ദുമത സ്വീകരിക്കുന്നതോടൊപ്പം നയൻതാര എന്ന ഔദ്യോഗികമായ പേര് സ്വീകരിക്കുകയും ചെയ്തു.
പ്രഭുദേവയുടെ പേര് നയൻതാര കൈകളിൽ പച്ചകുത്തിയത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ പ്രഭുദേവയുടെ ആദ്യ ബന്ധത്തിലുള്ള മക്കളെ ഉപേക്ഷിക്കണമെന്ന് നയൻതാരയുടെ ആവശ്യം പ്രഭുദേവയ്ക്ക് സ്വീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നത് എന്നാണ് പ്രഭുദേവ പറയുന്നത്.

നയൻതാരയ്ക്ക് വേണ്ടി പ്രഭുദേവ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചപ്പോൾ നയൻതാര സ്വന്തം മതം ഉപേക്ഷിച്ച് പ്രഭുദേവ വേണ്ടി ഹിന്ദുമതം സ്വീകരിച്ചു പക്ഷേ ആദ്യവിവാഹത്തിൽ ഉണ്ടായ മക്കളെ ചേർത്തു നിർത്തണമെന്ന പ്രഭുദേവയുടെ ആവശ്യം നയൻതാര നിരസിക്കുകയാണുണ്ടായത് അതുകൊണ്ടാണ് അവരുടെ പ്രണയം വേർപിരിയലിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ

Be the first to comment

Leave a Reply

Your email address will not be published.


*