എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ

2000ൽ മിസ് കേരള പട്ടം അലങ്കരിച്ച രഞ്ജിനി ഹരിദാസിനെ ചെറിയ കുട്ടികൾക്കു പോലും പരിചിതമാണ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും രഞ്ജിനി ഹരിദാസിനെ കാണാതിരിക്കാറില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ പരിപാടിയിലെ എല്ലാവരുടെയും മനംകവർന്ന അവതാരക രഞ്ജിനി ഹരിദാസ് തന്നെയായിരുന്നു.

ബിഗ് ബോസ് സീസൺ വണ്ണിൽ രഞ്ജിനി ഹരിദാസ് മത്സരിച്ചതും വളരെയധികം ശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താൻ വിവാഹിതയാവാൻ പോകുന്നു എന്ന് പറയുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോയാണ്. ഒരുപാട് ജനശ്രദ്ധ പിടിച്ചു പറ്റിയ അവതാരകരുടെ കൂട്ടത്തിൽ മുൻപന്തിയിൽ ഉള്ളയാളാണ് രഞ്ജിനി ഹരിദാസ്.

ജനശ്രദ്ധയാകർഷിച്ച അവതാരക മികവും ഉള്ളതുകൊണ്ട് തന്നെ രഞ്ജിനി ഹരിദാസിനെതിരെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോ പങ്കു വെച്ചതിനു ശേഷം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹ പ്രഖ്യാപനം ഉള്ള വീഡിയോ.

വളരെ രസകരമായ ഭാഷയിലാണ് രഞ്ജിനിഹരിദാസ് വിവാഹ വിശേഷം വീഡിയോയിലൂടെ പങ്കുവെക്കുന്നത്. ‘ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ. ഇങ്ങനെ ഒന്നുമായാൽ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തിൽ മറ്റെന്തോ കൂടിവേണം. ഇതു പറഞ്ഞാണ് രഞ്ജിനി വിവാഹ വിശേഷ ത്തിലേക്കുള്ള ആമുഖം പറയുന്നത്.

രഞ്ജിനി ഹരിദാസിനെ വിവാഹം പ്രേക്ഷകരാരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെ പറയുന്നതു പോലെയാണ് ബാക്കി രഞ്ജിനി പറഞ്ഞു വച്ചത്. രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങൾ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോവുന്നു.’ ഇങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ.

പ്രേക്ഷകരുടെ മനസ്സിൻ ഒത്തു സംസാരിക്കുകയാണ് വീഡിയോയിലൂടെ രഞ്ജിനി ചെയ്തത് അതുകൊണ്ട് തന്നെയായിരിക്കണം എന്തു വച്ച് നിമിഷങ്ങൾക്കകം വീഡിയോ വൈറൽ ആവാൻ കാരണം. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയതു പോലെ… ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും. എന്നും വീഡിയോയിലൂടെ താരം പറയുന്നുണ്ട്.

ഇങ്ങനെയൊക്കെ ആണെന്ന് കരുതി പെണ്ണുകാണാൻ നിന്നു കൊടുക്കില്ല എന്നും കാലു കൊണ്ട് കളം വരക്കില്ല എന്നും വളരെ രസകരമായി വീഡിയോയിലൂടെ രഞ്ജിനി പറയുന്നു. ജാതിയും മതവും പ്രശ്നമല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം കാണും, അപ്പോൾ എന്റെ സ്വയംവരം കാണാൻ റെഡി ആയിക്കൊള്ളൂ.’ എന്നുപറഞ്ഞാണ് രഞ്ജിനി വീഡിയോ അവസാനിപ്പിക്കുന്നത്.

ഇനിയാണ് ട്വിസ്റ്റ്. വീഡിയോ അവസാനം വരെ കണ്ടവർക്ക് എല്ലാവർക്കും ഫ്ളവേഴ്സ് ടിവിയുടെ പുതിയ പരിപാടിയായ ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ എന്നതിലേക്ക് സൂചിപ്പിക്കുന്നതാണ് ഈ വീഡിയോ എന്നാണ് മനസ്സിലാക്കുന്നത്. ഇത് പുതിയ പരിപാടിയുടെ ടീസർ ആണെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴുള്ള നിഗമനം. പക്ഷേ രഞ്ജിനി പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ അതോ ടീസറിൽ മാത്രമാണോ ഉള്ളത് എന്നൊന്നും ഇപ്പോഴും വ്യക്തമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*