“ഇനി മലയാള സിനിമയിൽ പാടുന്നില്ല” കാരണം പറഞ്ഞ് വിജയ് യേശുദാസ്

പാടിയ പാട്ടുകളിലൂടെ എല്ലാം പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ഗായകനാണ് വിജയ് യേശുദാസ്. പാരമ്പര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും ഒരു പോലെ മുന്നേറുകയാണ് താരം. പക്ഷേ ഇപ്പോൾ താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കുന്നതാണ്. പാട്ടിനെ സ്നേഹിക്കുന്നവർക്ക് ഈ വാർത്ത ഞെട്ടലോടെ അല്ലാതെ കേൾക്കാൻ കഴിയില്ല.

‘ഇനി മലയാള സിനിമയിൽ പാടില്ല’ എന്ന തീരുമാനമാണ് വിജയ് യേശുദാസ് പുറത്തു പറഞ്ഞിരിക്കുന്നത്. ശനിയാഴ്ച വിപണിയിലിറങ്ങിയ വനിതയിൽ ആണ് യേശുദാസിന്റെ അഭിമുഖം ഉള്ളത്. ആ അഭിമുഖത്തോട് അനുബന്ധിച്ചാണ് ഇക്കാര്യം വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്.

‘മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്’ എന്നാണ് തീരുമാനത്തിന് കാരണമായി വിജയ് പറഞ്ഞത്. ഗാനഗന്ധർവൻ ആയ സ്വന്തം പിതാവ് യേശുദാസിന് പോലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്.

വിജയ് ആലാപന രംഗത്തേക്ക് വന്ന 20 വർഷം തികയുമ്പോഴാണ് വിജയ് യേശുദാസ് പുതിയ പ്രഖ്യാപനം ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കുന്ന തരത്തിൽ പുറത്തു വരുന്നത്. പിതാവിന്റെ പാതയാണ് ഗാനം ഗാനാലാപനം എന്നതിനപ്പുറത്തേക്ക് സ്വയം പ്രതിഭാ ശാലിയായതു കൊണ്ടു തന്നെയാണ് വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടി ഒരുപാട് അംഗീകാരങ്ങൾ തേടിവന്ന ഗായകനാകാൻ വിജയിക്ക് സാധിച്ചത്.

മലയാളത്തിനു പുറത്തും തമിഴിലും തെലുങ്കിലും എല്ലാം വിജയ് യുടെ പാട്ടിനെ ആരാധകർ ഏറെയാണ്. പൂമുത്തോളെ എന്ന് തുടങ്ങുന്ന ഗാനം എല്ലാവരുടെയും ചുണ്ടിലൂടെ കടന്നുപോയ തരംഗമായ ഒരു ഗാനമാണ് അതിലൂടെയാണ് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് യേശുദാസിനെ തേടിവന്നത്. ഗാനാലാപനത്തിൽ മാത്രമല്ല അഭിനയ രംഗത്തും ഞാൻ ഒട്ടും പിന്നോക്കം അല്ല എന്നാണ് മാരി എന്ന സിനിമയിലൂടെ വിജയ് യേശുദാസ് തെളിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*