Wedding Photoshoot തരംഗം.. ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദമ്പതികൾ

ഇപ്പോൾ വിവാഹത്തിന് വെഡിങ് ഷൂട്ട് എന്നൊരു അർത്ഥം കൂടിയുണ്ട്. മറ്റുള്ളവരിൽ നിന്ന് എങ്ങനെ തങ്ങളുടെ വിവാഹവും വെഡിങ് ഫോട്ടോ ഷൂട്ടും വ്യത്യസ്തമാകാം എന്നാണ് കല്യാണം ഉറപ്പിക്കുന്നതിനു മുൻപ് തന്നെ ദമ്പതികൾ ആലോചിച്ചു തുടങ്ങുന്നത്. മറ്റുള്ളവർ ആരും പങ്കുവെക്കാത്ത തരത്തിലുള്ള പ്രമേയവും പശ്ചാത്തലവും സ്വീകരിക്കാൻ വേണ്ടി ദമ്പതികൾ മത്സരത്തിലാണ്.

സോഷ്യൽ മീഡിയകളിൽ തരംഗമാവാൻ ഏതറ്റം വരെ പോകാനും ഇന്നത്തെ യുവ ദമ്പതിമാർ തയ്യാറുമാണ് എന്നാണ് ഓരോ വെഡിങ് ഷൂട്ട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ചിലർ തനി നാടൻ രീതികൾ സ്വീകരിക്കുമ്പോൾ മറ്റുപലരും അതീവ ഗ്ലാമറസായ രീതിയിലാണ് വെഡിങ് ഫോട്ടോഷൂട്ട് ഒരുക്കുന്നത്. വെഡിങ് പാക്കേജുകൾ ഒരുക്കുന്ന കമ്പനികളും ഈ വിഷയത്തിൽ മത്സര സ്വഭാവക്കാരാണ്.

പല വെഡിങ് ഷൂട്ടും അതീവ ആസൂത്രിതമായ സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള പ്രമേയവും പശ്ചാത്തലവും പ്രൗഢിയും കാണിക്കുന്നതാണ്. അതുതന്നെയാണ് ഈ വിഷയത്തിലെ മത്സര സ്വഭാവത്തെ വ്യക്തമാക്കുന്നതും. പലതും സദാചാര വാദികൾക്ക് കുറിക്കു കൊള്ളുന്ന മറുപടി ആകുന്നതും ഇതു കൊണ്ടുതന്നെയാണ് മറ്റുള്ളവരിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകാം എന്നുമാത്രമാണ് ദമ്പതികളും വെഡിങ് കമ്പനികളും ആലോചിക്കുന്നത്.

ഐവറി ടസ്‌ക് ഇവെന്റ്സ് എന്ന വെഡിങ് കമ്പനി ചെയ്ത വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബീച്ചിലെ പശ്ചാത്തലത്തിലാണ് ഈ വെഡിങ് ഷൂട്ട് ഒരുക്കിയിരിക്കുന്നത് എന്നതാണ് വ്യത്യസ്തത. ബീച്ചിന്റെ മനോഹാരിത വളരെ വൈഭവത്തോടെ ഫോട്ടോയിലും വീഡിയോയിലും പകർത്താൻ ഇവർക്ക് സാധിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ കഴിയില്ല

സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് വിവേക് അയന ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട് ആണ്. ഫോട്ടോഷൂട്ട് മാത്രം അല്ല വീഡിയോയും ദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് പേരാണ് അനുകൂലമായും പ്രതികൂലമായും കമന്റ് മായി രംഗത്തുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*