അവസരം ലഭിച്ചാൽ ഈ സുഹൃത്തിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം : മാളവിക ജയറാം

മലയാള സിനിമാ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബം ആണ് ജയറാമിന്റേത്. ജയറാമിനെയും പാർവതിയെയും പരിചിതയായതു പോലെ തന്നെ മക്കളായ കാളിദാസനും മാളവികയും പ്രേക്ഷകർക്ക് സുപരിചിതമാണ്. കാളിദാസനെ സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ എല്ലാവർക്കും അറിയാമായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് കാളിദാസൻ.

മകളായ മാളവിക സിനിമയിലേക്ക് വന്നിട്ടില്ല എങ്കിലും മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ഒക്കെയായി സമൂഹമാധ്യമങ്ങളിൽ സർവ്വ സജീവമാണ്. അതു കൊണ്ടു തന്നെ മാളവികയും പ്രേക്ഷകർക്ക് നന്നായി അറിയാം. ഇപ്പോൾ മാളവിക സിനിമയിലേക്ക് വരികയാണെങ്കിൽ ആരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം എന്ന് തുറന്നുപറഞ്ഞ് അഭിമുഖം വൈറലാകുകയാണ്.

Jayaram Family

തന്നോട് എപ്പോഴാണ് സിനിമയിലേക്ക് എന്ന് ചോദിക്കുന്നവരോട് ഒരു ഉത്തരമാണ് പറയാൻ ഉള്ളത് ഇപ്പോൾ അടുത്തൊന്നും അത് പ്രതീക്ഷിക്കേണ്ടതില്ല എന്ന് തന്നെയാണ് ആ മറുപടി എന്റെ കംഫര്‍ട്ടബിള്‍ സോൺ എവിടെയാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു അതിനുശേഷം മാത്രമേ സിനിമയിലേക്ക് ഉള്ളൂ എന്നാണ് പറയുന്നത്.

ഇപ്പോൾ മോഡലിങ് ചെയ്യുന്നുണ്ട് അതൊരിക്കലും പ്രശസ്തിക്കു വേണ്ടി അല്ല എന്നും മോഡലിങ്ങ് എനിക്ക് ആത്മവിശ്വാസം പകരുന്നുണ്ട് എന്നും മോഡലിങ് വഴി കിട്ടുന്ന ആത്മവിശ്വാസത്തെ പരിപോഷിപ്പിക്കാൻ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്നുമൊക്കെയാണ് മാളവിക അഭിമുഖത്തിൽ പ്രേക്ഷകരുമായി സംവദിക്കുന്നത്.

പിന്നീട് മാളവിക അഭിമുഖത്തിൽ പറയുന്നത് യാത്ര കമ്പത്തെ കുറിച്ചാണ്. ഒരുപാട് യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ലോക്ക് ഡൗൺ കാലത്ത് ഏറെ മിസ് ചെയ്യുന്നത് യാത്രകൾ തന്നെയാണ് എന്നും മാളവിക പറയുന്നുണ്ട്. കുടുംബവുമൊത്ത് യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടം ഒരു ഓഫ് റോഡ് ട്രിപ്പ് ഒക്കെ നടത്തിയിട്ട് ഒരു വർഷത്തോളമായി എന്നും മാളവിക ഓർക്കുന്നു.

തമിഴിലെ വിജയ് എന്ന നടനെ വളരെയധികം ഇഷ്ടമാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ് താനെന്നും മാളവിക പറഞ്ഞു. മലയാളത്തിൽ അഭിനയിക്കാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഏറ്റവും അടുത്ത സുഹൃത്തായ ഉണ്ണിമുകുന്ദൻ റെ കൂടെ അഭിനയിക്കാനാണ് താല്പര്യം ഇഷ്ടമെന്നും അതിനെ കാരണം തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറയുന്നു.

അവധിക്കാലത്ത് മാത്രമേ കേരളത്തിലേക്ക് വരാറുള്ളൂ പഠിക്കുന്നതും പഠിച്ചതും വളർന്നതുമൊക്കെ ചെന്നൈയിലാണ് അതു കൊണ്ടു തന്നെ ഞാനൊരു ചെന്നൈ പെൺകുട്ടി ആണെന്നാണ് മാളവിക പുഞ്ചിരിയോടെ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*