ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🥰 ഭാര്യക്ക് പിറന്നാൾ ആശംസയുമായി സൗബിൻ..

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവതാരമാണ് സൗബിൻ ഷാഹിർ. സൗബിൻ ഷാഹിർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പ്രിയ പാതിയുടെ ജന്മദിനാശംസയാണ് ഇപ്പോൾ വൈറലാകുന്നത്. സൗബിൻ ഷാഹിറിന്റെ ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനത്തിൽ സൗബിൻ പോസ്റ്റ് ചെയ്തതാണ് രണ്ടു പേരുടെയും ഫോട്ടോ.

ഫോട്ടോക്ക് താഴെ കിടിലൻ കമന്റ് രേഖപ്പെടുത്താൻ സൗബിൻ മറന്നിട്ടില്ല. ഒരുപാട് വാക്കുകളിലൂടെ വിവരിച്ചതിന്റെ അതേ മൂല്യമുള്ള ചുരുങ്ങിയ വാക്കുകൾ… ഹൃദയത്തിന്റെ നനുത്ത ഓർമ്മകൾ പങ്കു വെക്കുന്നത് പോലെ സമഗ്രമായി ജന്മദിന ആശംസകൾ നേർന്നിരിക്കുകയാണ് സൗബിൻ.

 ‘കണ്ടം ബച്ച കോട്ട് ‘ വന്നപ്പോൾ മലയാള സിനിമ കളർ ആയി ..’ജാമു’ വന്നപ്പോൾ എന്റെ ജീവിതം കളർ ആയി .ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ happy happy birthday jamu … I love you എന്നാണ് സൗബിന്റെയും ഭാര്യയുടെയും ഫോട്ടോക്ക് താഴെ സൗബിൻ കുറിച്ച ക്യാപ്ഷൻ.

സൗബിൻ പോസ്റ്റ്‌ ചെയത ഫോട്ടോയെക്കാൾ കൂടുതൽ ആരാധകർക്ക് ഇഷ്ടപ്പെട്ടത് കമന്റാണ്. ഹൃദയത്തിൽ അലയടിക്കുന്ന സ്നേഹത്തിന്റെ ആഴം വാക്കുകളിൽ ഉണ്ട് എന്നാണ് കമന്റുകളിലൂടെ ആരാധകർ പ്രതികരിക്കുന്നത്.
സൗബിൻ മച്ചാൻ പോസ്റ്റിട്ടപ്പോ കാപ്ഷനും കളറായി എന്നും ഇത്ര വെറൈറ്റി ആയൊരു ജന്മദിന ആശംസ കണ്ടിട്ടില്ല എന്നുമൊക്കെ പറഞ്ഞവർ ഉണ്ട് കൂട്ടത്തിൽ.

Be the first to comment

Leave a Reply

Your email address will not be published.


*