പക്വതയില്ലായ്മ കൊണ്ട് സലിംകുമാർ ചേട്ടനോട് പറഞ്ഞ് പോയതാണ്.. കൈകൂപ്പി മാപ്പ് പറഞ്ഞ് ജ്യോതി കൃഷ്ണ

ഫെയ്സ്ബുക്ക് പലതരം ചലഞ്ച് കളുമായി ദിനേനെ എത്താറുണ്ട്. ഫോട്ടോഗ്രാഫി ചലഞ്ച് താടി ചലഞ്ച് കൂളിംഗ് ഗ്ലാസ് ചാലഞ്ച് എന്നിങ്ങനെ പലതരം ചലഞ്ചു കൾ ആണ്. ഒരുപാട് പിന്തുണ ലഭിച്ച ഒരു ചലഞ്ച് ആയിരുന്നു സോറി ചാലഞ്ച്. സോറി ചലഞ്ചിൽ ജ്യോതി കൃഷ്ണ പങ്കുവെച്ച് ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുകയും ചില പ്രശ്‌നങ്ങൾ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും അങ്ങനെ നോക്കിയാൽ തനിക്ക് ആദ്യം സോറി പറയണമെന്ന് തോന്നുന്നത് നടൻ സലിം കുമാറിനോടാണ് എന്നുമാണ് ജ്യോതി കൃഷ്ണ വീഡിയോയിലൂടെ പറയുന്നത്.

മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ആണ് ജ്യോതികൃഷ്ണ സലിംകുമാറും ആയി ചെറിയ ഒരു പ്രശ്നത്തിൽ ആവുന്നത്. ശേഷം സലിംകുമാർന്നോട് സംസാരിച്ചു എങ്കിലും സോറി പറയാനുള്ള അവസരം കിട്ടിയില്ല എന്നും ഇപ്പോൾ ഈ ചലഞ്ച് അതിനുവേണ്ടി ഉപയോഗിക്കുന്നു എന്നും താരം പറയുന്നു.

പക്വതയില്ലായ്മ കൊണ്ട് അന്ന് സലിംകുമാർ ചേട്ടനോട് എന്തൊക്കെയോ തിരിച്ചു പറഞ്ഞിട്ടുണ്ട് എന്ന് പിന്നീട് അത് ഓർത്തു വിഷമം ഉണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു. അന്ന് ജ്യോതി ചെയ്തത് ശരിയായില്ല എന്ന് പിന്നീട് ഒരിക്കൽ സലിംകുമാർ പറഞ്ഞതായി ജ്യോതി കൃഷ്ണ അറിഞ്ഞിരുന്നു. അതും താരം വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.

2011 പുറത്തിറങ്ങിയ ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് 2011 പുറത്തിറങ്ങിയ ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവടുവച്ചത് എങ്കിലും ഗോഡ് ഫോർ സെയിൽ, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോൾസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ജ്യോതി കൃഷ്ണ തിളങ്ങിയിരുന്നു.

2017 ലാണ് താരം വിവാഹിതയായത്. ചലച്ചിത്ര താരം രാധികയുടെ സഹോദരൻ അരുണാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും താരം അഭിനയ രംഗത്തും മറ്റും സജീവമായിരുന്നു. വിവാഹത്തിനുശേഷം താരം അവതരിപ്പിച്ച ലോഫിങ്ങ് വില്ല പരമ്പരയിലെ അവതാരക വേഷം വളരെയധികം ജനപ്രീതി നേടിയ ഒന്നായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*