സജ്നയുടെ വിഷയത്തിൽ എന്നെ തെറിവിളിക്കുന്നവർ ഈ രണ്ട് വോയിസും കേൾക്കുക👇 സുശാന്ത് നിലമ്പൂർ..

ട്രാൻസ്ജെൻഡർ ആയ സജ്നയും വിഷമങ്ങളും പരിഹരിക്കാൻ കൂടെ നിൽക്കുന്നവരുടെ വാർത്തകളും വിശേഷങ്ങളും ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറയെ കണ്ടു കൊണ്ടിരിക്കുന്നത്. നല്ലത് ചെയ്യുന്നവർക്ക് എവിടെയും ശത്രുക്കൾ ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല ല്ലോ അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

സജിന യെ സഹായിക്കാം എന്ന് പറഞ്ഞ് ചാരിറ്റി പ്രവർത്തകനായ സുശാന്ത് നിലമ്പൂർ ഒരു ഫ്രീസർ വാങ്ങി നൽകുകയും അതിനൊപ്പം തന്നെ പാർപ്പിട ആവശ്യം സജിന പറഞ്ഞപ്പോൾ മൂന്നു ലക്ഷം രൂപയുടെ ഒരു വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഒരുപാട് ആളുകൾ ആണ് സുശാന്ത് നിലമ്പൂരിനെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും അഭിനന്ദനങ്ങൾ പറഞ്ഞും രംഗത്തു വന്നത്.

പക്ഷേ കഴിഞ്ഞ മണിക്കൂറുകളിൽ സജ്നയുടെ എന്ന് പറയുന്ന ഒരു ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായി പോവുകയുണ്ടായി. അതിൽ പറയുന്നത് സുശാന്ത് നിലമ്പൂരിനെ എതിരായിരുന്നു. എന്നാൽ ഇപ്പോൾ സുശാന്ത് നിലമ്പൂർ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ്.

സജിന യുമായി ഫോണിൽ വ്യക്തമായ ഉള്ള ഒരു സംസാര സന്ദേശവും കൂടെ ഒരു എഴുത്തും സുശാന്ത് നിലമ്പൂർ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു.

ശബ്ദ സന്ദേശത്തിന് കൂടെ സുശാന്ത് നിലമ്പൂർ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ:
എന്നെ തെറിവിളിക്കുന്നവർ ഈ രണ്ട് വോയിസും കേൾക്കുക👇
ഞാൻ സജിനയോട് ഒരു രൂപ ചോദിച്ചതായി അവൾ പറയുന്നുണ്ടോ? ഞാൻ ആകെ ചെയ്ത തെറ്റ് അവളുടെ കരച്ചിൽ കണ്ടപ്പോൾ കടമുറി ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു, ജയേട്ടൻ അവളുടെ കാര്യം ഏറ്റെടുത്തപ്പോൾ മൂന്നു ലക്ഷം രൂപക്ക് ചെറിയൊരു വീട് ഞാൻ വാങ്ങി കൊടുക്കാം എന്ന് സമ്മതിക്കുകയും എന്റെ കയ്യിലെ കാശിനു ഞാൻ അവൾക്കൊരു ഫ്രീസർ വാങ്ങി കൊടുക്കുകയും ചെയ്തു.
സജിനയുടെ പേരിൽ ഞാൻ നിങ്ങളെ ആരെയെങ്കിലും വിളിച്ചോ,നേരിട്ട് ബന്ധപെട്ടോ ഒരു രൂപ ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടുണ്ടോ?
പിന്നെ എന്തടിസ്ഥാനത്തിൽ എന്നെ തെറി വിളിക്കുന്നത്‌?

Be the first to comment

Leave a Reply

Your email address will not be published.


*