സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ… പൊന്നുമോൾക്ക് പിറന്നാൾ ആശംസകളുമായി സലീം കോടത്തൂർ

ഇന്ന് ഹന്ന മോളുടെ ജന്മദിനമാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ സലീം കോടത്തൂരിന്റെ മാലാഖ കുട്ടി ഹന്നയുടെ ജന്മ ദിനം. എല്ലാ മക്കളും മാതാപിതാക്കൾക്ക് പ്രിയപ്പെട്ടവരും നിസ്തുലവും ആയിരിക്കും. അതിനേക്കാൾ ഒരു പിടി മുകളിലാണ് ഈ പിതാവിന്റെ മനസ്സിൽ ഹന്നക്കുള്ള സ്ഥാനം.

ജീവിതം പാകവും പക്വവുമായ രീതിയിൽ എത്തിക്കുന്നത് മക്കളുടെ ജന്മം കൊണ്ടാണ്. സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു എന്നാണ് സലീം പങ്കു വെച്ചിരിക്കുന്നത്.

മകളുടെ ജന്മ ദിനത്തിൽ ഹൃദയ സ്പർശിയായ ഒരു ആശംസകൾ പങ്കുവെച്ചിരിക്കുകയാണ് സലീം കൊടത്തൂർ. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ആശംസ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ഹന്ന മോൾക്ക് ആശംസകളറിയിച്ചു കൊണ്ട് സജീവമാണ്. പോസ്റ്റിന്റെ പൂർണ രൂപം

HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ

Be the first to comment

Leave a Reply

Your email address will not be published.


*