പ്രസവിച്ച് പതിനാലാം ദിവസം കൈക്കുഞ്ഞുമായി ജോലിയിൽ തിരികെ കയറി സബ് ഡിവിഷണൽ മജിസ്ട്രേറ്റ്

പ്രസവത്തിലൂടെ പരിശുദ്ധമായ ഒരു സ്ഥാനമാണ് സ്ത്രീക്ക് ലഭിക്കുന്നത്. പക്ഷെ വേദനകളും കഷ്ടപ്പാടുകളും ഒരുപാട് ഉണ്ടെന്നു മാത്രം. സ്വന്തം പ്രകൃതിക്കനുസരിച്ച് അവസ്ഥകളിൽ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും പ്രസവാനന്തരം സ്ത്രീകൾ വലിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആണ് അനുഭവിക്കുന്നത്. മാസങ്ങളോളം വിശ്രമം ആവശ്യമായി വരാറുണ്ട് സാധാരണയിൽ.

ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് 14 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് ഒരു ഓഫീസർ ജോലിക്കെത്തുന്ന വാർത്ത പ്രചരിക്കുന്നത്. അത്ഭുതത്തോടെ അല്ലാതെ ഇക്കാര്യത്തെ നമുക്ക് നോക്കി കാണാൻ സാധിക്കില്ല കാരണം സാധാരണയായി മാസങ്ങളോളം വിശ്രമം ആവശ്യമുള്ള പ്രസവത്തിന്റെ അവശതകളെ മറികടന്നു കൊണ്ടാണ് ഈ സ്ത്രീ ജോലിക്ക് എത്തിയിരിക്കുന്നത്.

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മോദി നഗരം എന്നാണ് ഈ വാർത്ത വരുന്നത്. അത്ഭുതപ്പെടുത്തുന്ന വാർത്ത ആയതു കൊണ്ടു തന്നെ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. സൗമ്യ പാണ്ടെ എന്നാണ് ഇവരുടെ പേര്. മോദി നഗർ ജില്ലയിലെ അഡീഷണൽ സബ് മജിസ്ട്രേറ്റും ഗാസിയാബാദ് ജില്ലയിലെ കോവിഡ് പ്രതിരോധത്തിന് നിയോഗിക്കപ്പെട്ട നോഡൽ ഓഫീസറും ആണ് ഈ വനിത.

14 ദിവസങ്ങൾക്ക് മുൻപാണ് ഇവർ ഒരു പെൺകുഞ്ഞിനു ജൻമം നൽകിയത്. 14 ദിവസം മാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടിയാണ് സ്ത്രീ ഓഫീസിലേക്ക് ജോലിക്കെത്തിയത്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ജോലിചെയ്യുന്ന ഓഫീസറുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിമിഷങ്ങൾക്കകം ആ ഫോട്ടോ പ്രചരിച്ചു. മാതൃത്വത്തിന്റെ സൗകുമാര്യതയും പ്രതിബദ്ധതയുടെ മൂർധന്യാവസ്ഥയും ആ ഒരൊറ്റ ചിത്രത്തിലൂടെ നമുക്ക് കാണാം

“ഞാൻ ഒരു ഐഎഎസ് ഓഫീസർ ആണ്. എനിക്ക് ഒരുപാട് കടമകൾ ചെയ്തു തീർക്കാനുണ്ട്. കൊറോണ സാഹചര്യം കാരണം എല്ലാവർക്കും അവരവരുടേതായ ചുമതലകൾ ഒരുപാട് ഉണ്ട്” എന്നു പറഞ്ഞാണ് സൗമ്യ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. കുഞ്ഞിന് ജന്മം നൽകുവാൻ പരിപാലിക്കാനും ഉള്ള ശക്തി സ്ത്രീകൾക്ക് ദൈവം നൽകിയിട്ടുണ്ട് എന്നും റൂറൽ ഇന്ത്യയിൽ എല്ലാം സ്ത്രീകൾ പ്രസവത്തോട് അടുക്കുന്ന സമയത്തും പ്രസവം കഴിഞ്ഞു ദിവസങ്ങൾ പോലും കഴിയുന്നതിനു മുൻപ് തന്നെ ജോലിക്ക് പോകാറുണ്ട് എന്നും ഓഫിസർ പറഞ്ഞു വെച്ചു.

ഈയൊരു സാഹചര്യത്തിൽ അവർക്ക് ജോലിക്ക് വരാൻ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് എന്നും അവർ പറയുന്നുണ്ട്. കൂട്ടത്തിൽ കൊറോണയുടെ ഈ സാഹചര്യത്തിൽ ഗർഭിണികളോടും മുലയൂട്ടുന്ന അമ്മമാരോടും ജാഗ്രത പുലർത്താനും ഓഫീസർ നിർദ്ദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*