മൂന്നാം വിവാഹവും മൂന്നാം മാസം തകർച്ചയിൽ ; ലൈവിൽ പൊട്ടിക്കരഞ്ഞ് വനിത വിജയകുമാർ; വിഡിയോ

മൂന്നാം വിവാഹവും തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് വനിതാ വിജയകുമാർ. നാലുമാസം മുമ്പാണ് മൂന്നാമത് വിവാഹം കഴിക്കുന്നത്. വനിതാ വിജയകുമാർ പ്രേക്ഷക പ്രീതിയുള്ള അഭിനയത്രിയും ബിഗ് ബോസ് താരവുമാണ്. മൂന്നാമത്തെ ഭർത്താവിനെ വീട്ടിൽനിന്ന് കരണത്തടിച്ചു പുറത്താക്കി എന്നുമുള്ള ഒരു വാർത്ത പ്രചരിച്ചിരുന്നു. അതിനു വിശദീകരണവുമായി ഇപ്പോൾ താരം രംഗത്തു വന്നിരിക്കുകയാണ്.

ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ജീവിതത്തിൽ സഹിക്കുന്നതിനും പരിധിയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് താരം വീഡിയോ തുടങ്ങുന്നത് തന്നെ. വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും താരം കൂട്ടിച്ചേർക്കുകയും ചെയ്തു. കണ്ണീരോടെയാണ് താരം കാര്യങ്ങൾ വിശദീകരിക്കുന്നത്.

2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം നടന്നിരുന്നത്. വെറും ഏഴ് വർഷം മാത്രമാണ് ആ ദാമ്പത്യത്തിന് നിലനിൽപ്പ് ഉണ്ടായുള്ളൂ. 2007 ൽ ബന്ധം വേർപെടുത്തി. ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ വിവാഹം 2012 ആണ് വേർപിരിഞ്ഞത്. ആദ്യവിവാഹത്തിൽ രണ്ട് ആൺമക്കളും രണ്ടാമത്തെ വിവാഹത്തിൽ ഒരു മകളും താരത്തിനുണ്ട്.

വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളിനെ കഴിഞ്ഞ ജൂൺ 27ന് ആയിരുന്നു വിവാഹം കഴിച്ചത്. ഇത് വനിതയുടെ മൂന്നാം വിവാഹവും പീറ്റർ പോൾന്റെ രണ്ടാം വിവാഹവും ആണ്. ഒന്നാം വിവാഹത്തിൽ നിന്നും പീറ്റർ നിയമപരമായി വിവാഹമോചനം നേടാത്തത് കൊണ്ട് ഭാര്യ എലിസബത്ത് പരാതിയുമായി രംഗത്ത് വന്നിരുന്നു. അക്കാരണത്താൽ തന്നെ വനിതയുടെ മൂന്നാം വിവാഹം മലയാള ചലച്ചിത്രലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു.

പീറ്റർ പോളിന്റെ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് തമിഴ് സിനിമാ താരങ്ങളായ കസ്തൂരി, ലക്ഷ്മി രാമകൃഷ്ണൻ, രവീന്ദർ ചന്ദ്രശേഖർ വിവാദങ്ങൾ ഉണ്ടായ സമയത്ത് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ വിവാദം നടക്കുന്ന സമയങ്ങളിൽ എല്ലാം വനിതാ വിജയകുമാർ പീറ്റർ പോളിനെ വല്ലാതെ സഹായിക്കുകയും പിന്തുണക്കുകയും കൂടെനിന്ന് കരുത്ത് പകരുകയും ചെയ്തു.

എന്നാൽ ഇതുവരെ ഉണ്ടായ ദുരനുഭവങ്ങൾ കണ്ണീരോടെ ഓർത്ത് പറയുകയാണ് വനിതാ വിജയകുമാർ. ജീവിതം സന്തോഷകരമായ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അതിനിടയിലാണ് മദ്യത്തിനും മയക്കുമരുന്നിനും പീറ്റർ അടിമയാണ് എന്ന സത്യം ഞാൻ തിരിച്ചറിയുന്നത് എന്നാണ് വനിതാ വിജയകുമാർ പറയുന്നത്. അമിതമായ പുകവലി കാരണം ഹൃദയാഘാതം പോലും സംഭവിച്ചു എന്നും താരം പറയുന്നു

പണത്തിന് മൂല്യം നോക്കാതെ നല്ല ചികിത്സ അന്ന് നൽകി. പക്ഷേ അസുഖം ഭേദമായി വീട്ടിൽ എത്തിയപ്പോഴും അദ്ദേഹം പഴയ പോലെ ആയി. പുകവലിയും മദ്യപാനവും തുടർന്നു. അങ്ങനെ ഒരു ദിവസം ചുമച്ച് ചുമച്ച് രക്തം തുപ്പുകയും വരെ ചെയ്തു. പിന്നീട് ഹോസ്പിറ്റലിൽ ആയി ഒരാഴ്ച ഐസിയുവിൽ ആയിരുന്നു ചികിത്സ എന്നൊക്കെയാണ് വനിതാ പറയുന്നത്.

‘കുടിച്ച് ലക്കുകെട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുൻഭാര്യയ്ക്കും ആ കുട്ടികൾക്കും വേണ്ടിയെങ്കിലും ഇത് നിർത്താൻ ആവശ്യപ്പെട്ടു എന്നൊക്കെയാണ് താരം ഭർത്താവിനെ കുറിച്ച് സംസാരിക്കുന്നത്.

പിന്നീടാണ് അദ്ദേഹത്തിന്റെ ഫോണിൽ താരം ട്രാക്ടർ വെക്കുന്നത് എങ്ങോട്ട് പോകുന്നു എന്ന് തിരിച്ചറിയാൻ അപ്പോഴേ അപ്പോഴാണ് മദ്യപാനവും പുകവലിയും വല്ലാതെ അദ്ദേഹത്തെ പിടിമുറുക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് എന്നും താരം പറയുന്നുണ്ട്. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാൽ കഴിയുന്നതുപോലെ നോക്കി എന്ന് വളരെ നിസ്സഹായതയോടെ ആണ് താരം വ്യക്തമാക്കുന്നത്.

ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാൽ ഫോണും എടുക്കില്ല. അസിസ്റ്റന്റ്സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹ മാധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും എന്ന ഒരു കാരണവും താരം ഇതിനെല്ലാം കൂടെ ചേർത്ത് പറയുന്നുണ്ട്.

ഇതിനിടെ തന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി ഞങ്ങൾ ഗോവയിൽ പോയി അവിടെ നല്ലപോലെ ആ യാത്ര ആസ്വദിച്ചു വരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ചേട്ടന്റെ മരണവാർത്ത അറിയുന്നത് അത് അദ്ദേഹത്തെ വല്ലാതെ തളർത്തി. വീട്ടിൽ പോയി വരാം എന്ന് അദ്ദേഹം പറഞ്ഞു അങ്ങനെ പോയി വന്നാൽ അവസ്ഥക്ക് എല്ലാം ഒരു മാറ്റം ഉണ്ടാകുമെന്ന് കരുതി അല്പം പൈസയും കയ്യിൽ കൊടുത്തതാണ് ഞാൻ അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത്

പക്ഷേ ആ വീട്ടിൽ എത്തുകയോ എന്നെ തിരിച്ചു വിളിക്കുകയോ ചെയ്തിട്ടില്ല. ഈ നേരം വരെയും ഫോൺ ഓഫ് ആണ്. ‘എന്നാൽ അയാൾ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല എന്നും അദ്ദേഹത്തെ നോക്കിയത് എങ്ങനെയെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് എന്നും വളരെ സങ്കടത്തോടെയാണ് വനിതാ പറയുന്നത്.

ഈ നടന്ന സംഭവങ്ങളെല്ലാം കാരണക്കാരിയായി എന്നെ കുറ്റപ്പെടുത്തുന്നവർ ഒരുപാടുണ്ട് അവരോട് പറയാനുള്ളത് നിങ്ങൾക്കുമുന്നിൽ എന്റെ ജീവിതം എനിക്ക് വിശദീകരിക്കേണ്ട ആവശ്യമില്ല എന്നാണ് ഒരുപാട് കഷ്ടതകളെ അതിജീവിച്ച് വന്നവളാണ് ഞാൻ അതുകൊണ്ട് എന്റെ മക്കൾക്ക് വേണ്ടി ഞാൻ ഇനിയും ജീവിക്കും ഇങ്ങനെ പറഞ്ഞാണ് വനിതാ വീഡിയോ അവസാനിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*