സൗന്ദര്യവും പണവും നോക്കാതെയാണ് അവൾ അവനെ സ്വീകരിച്ചത്, ഇവളാണ് യഥാർത്ഥ കാമുകി

2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാപ്പി വെഡിങ്സ്. അനുസിത്താര, സിജു വിൽസൺ, സൗബിൻ, ഷറഫുദ്ദീൻ തുടങ്ങി നിരവധി യുവ താരങ്ങൾ അണിനിരന്ന പ്രേക്ഷക പ്രീതി ഒരുപാട് ലഭിച്ച ഒരു ചിത്രമായിരുന്നു ഇത്. അനുസിത്താരയുടെ കരിയറിൽ ഈ സിനിമക്ക് വല്ലാത്ത സ്ഥാനമുണ്ട്. സിജുവിനെ പ്രേമിച്ചു പറ്റിച്ച ഒരു പെൺകുട്ടിയുടെ റോൾ ആണ് അതിൽ അനുസിതാര അവതരിപ്പിച്ചത്.

ഇപ്പോൾ ആ ഈ സിനിമയുടെ ഇതിവൃത്തം ചർച്ച ചെയ്യുന്ന ഒരു പോസ്റ്റ് വൈറലാവുകയാണ്. ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വളരെ നല്ല പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചലച്ചിത്ര സംവിധായകൻ ഒമർ ലുലു പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ വായിക്കാം:

ഒരു ഹലാൽ ലൗ സ്റ്റോറി

A Mithun Mecheril View Loved it
ഗോവിന്ദ് എന്ന ടോക്സിക് കാമുകനെ ഒരുപാട് ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ എന്ത്കൊണ്ട് പരീക്കുട്ടിയെ പോലുള്ള ബ്രോഡ്മൈൻന്റഡ് കാമുകനെ ചർച്ച ചെയ്യുന്നില്ല? സമ്പൂർണ വാണിജ്യ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ആഴമുണ്ടാവില്ല എന്ന പൊതു ധാരണയാണോ അവയിലെ കഥാപാത്രം ചർച്ചചെയ്യപ്പെടാതെ പോവുന്ന കാരണം.

ഷാഹിന ശരിക്കും തേപ്പുകാരിയാണോ?.എല്ലാവരും തേപ്പ്കാരി എന്ന് വിളിച്ചാലും ഷാഹിന ശരിക്കും ഒരു യഥാർത്ഥ കാമുകി അല്ലെ? ഹയർ സെക്കണ്ടറി മുതൽ ഉള്ള തന്റെ പ്രണയം ആയ പരീക്കുട്ടിയെ ഒരിക്കൽ പോലും ഷാഹിന ചതിച്ചിട്ടില്ല. ഹരി ഷാഹിന തന്റെ കാമുകി ആണെന്ന് എല്ലാവരോടും പറഞ്ഞു നടന്നെങ്കിലും ഒരിക്കൽ പോലും ഷാഹിന ആരോടും ഹരികൃഷ്ണൻ തന്റെ കാമുകൻ ആണെന്ന് പറഞ്ഞിട്ടില്ല,ഒരിക്കൽ പോലും ഹരിയോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.ഹരി ഉമ്മ ചോദിക്കുമ്പോൾ എല്ലാം ഓരോ എക്സ്‌ക്യൂസ് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് എല്ലായ്‌പോഴും ഷാഹിന ചെയ്തത്. ഹരിയുടെ കാഴ്ചപ്പാടിൽ നിന്നു മാത്രം ചിന്തിച്ചു നമ്മൾ ഷാഹിനക്ക് തേപ്പുകാരി എന്ന പട്ടം ചാർത്തികൊടുക്കുന്നു. പ്രേമത്തിന്റെ അസുഖമുള്ളവൻ എന്നു സുഹൃത്തുകൾപോലും ഹരിയെ വിശേഷിപ്പിക്കുന്നുണ്ട്. സൗന്ദര്യം കൊണ്ടും,പണം കൊണ്ടും പരീക്കുട്ടിയേക്കാൾ എത്രയോ മടങ്ങു ബെറ്റർ ആയ ഹരികൃഷ്ണന്റെ മുന്നിൽ ഒരിക്കൽ പോലും വീണു പോകാത്ത ഷാഹിന ശരിക്കും ഒരു ശക്തമായ സ്ത്രീ കഥാപാത്രം അല്ലെ? ഒരു യഥാർത്ഥ കാമുകി അല്ലെ?. തന്റെ പിന്നാലെ ഒലിപ്പിച്ചു നടന്ന ഹരിയെ കൊണ്ട് തന്റെ റെക്കോർഡ് അടക്കം എഴുതിപ്പിച്ച ഷാഹിന ശരിക്കും മാസ്സ് അല്ലെ.

അത് പോലെ തന്നെ തന്റെ കാമുകിയുടെ പിന്നാലെ നടന്ന ഒരുത്തനുമായി തമാശക്ക് പ്രേമിക്കാൻ വിട്ട പരീക്കുട്ടിയെ കണ്ടല്ലേ പോസസ്സീവ് കാമുകന്മാർ പഠിക്കേണ്ടത്? പ്ലസ് വണ് മുതൽ ഉള്ള അവരുടെ പ്രണയം യാഥാസ്ഥിക കുടുംബത്തിൽ നിന്ന് വരുന്ന ഷാഹിനയുടെ വീട്ടുകാർ അറിഞ്ഞാൽ അവളുടെ കോളേജ് വിദ്യാഭാസം അടക്കം മുടക്കും എന്ന് മനസിലാക്കി 24 മണിക്കൂറും ഷാഹിനയുടെ പിന്നാലെ നടക്കാതെ അവൾക് സ്‌പേസ് കൊടുത്തു പ്രണയം അവർ രണ്ടു പേർ മാത്രം അറിയുന്ന ഒന്നാക്കി മാറ്റി രഹസ്യമാക്കി കൊണ്ടു നടന്ന പരീകുട്ടിയും മാസ്സ് അല്ലെ?.

അവസാനം കോളേജ് അവസാനിച്ചപ്പോ മാത്രം ആണ് ഷാഹിനയും പരീക്കുട്ടിയും തങ്ങളുടെ പ്രണയം വെളിച്ചതാക്കിയത്.അത് കൊണ്ട് തന്നെ ഷാഹിനക്ക് തന്റെ ഡിഗ്രി പൂർത്തിയാക്കാൻ പറ്റി.ശരിക്കും ഇവർ രണ്ടു പേരുടെയും പ്രണയം അല്ലെ സോ കോൾഡ് ലൗ സ്റ്റോറി സിനിമകളിൽ കണ്ടതിനെക്കാൾ പവിത്രമായ പ്രണയം. പരസ്പരം സ്‌പേസ് കൊടുത്തു ഒട്ടും പോസസീവ് ആകാതെ തമ്മിൽ വിശ്വാസം ഉള്ള നല്ല 916 പ്രണയം.

ഇങ്ങനെ അധികം ചർച്ച ചെയ്യാത്ത ശക്തമായ കാമുകി കാമുകന്മാർ മലയാള സിനിമയിൽ ഉണ്ടോ??

Be the first to comment

Leave a Reply

Your email address will not be published.


*