കോടീശ്വരനാണ് പക്ഷേ കുടുംബം പോറ്റാൻ പാടുപെടുകയാണ് അങ്ങനെയാണ് ഈ കോടീശ്വരന്റെ അവസ്ഥ

കോടീശ്വരൻമാരെ കളിയാക്കലും പരിഹസിക്കൽ ഉം വളരെ അപൂർവം ഉള്ള കാഴ്ചയാണ്   സമ്പത്തുള്ള വർക്ക് കൂടെ ആളുകൾ എപ്പോഴും ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല. പണമുണ്ടെങ്കിൽ കൂടെ നിൽക്കാനും കാര്യങ്ങൾ അന്വേഷിക്കാനും എല്ലാം ഒരുപാട് ആളുകൾ ആയിരിക്കും പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന് പറയുന്നത് പോലെ തന്നെ.

എന്നാൽ ഇവിടെ ഒരു കോടീശ്വരൻ കഥ അപൂർവ്വം ആവുകയാണ്. പേര് കൊണ്ട് തന്നെ കോടീശ്വരനായ ഒരാൾ. അദ്ദേഹത്തിന്റെ പേര് കേട്ടാൽ പോലും ആളുകൾ ചിരിക്കുകയാണ്.
ഒരാള്‍ കോടീശ്വരന്‍ ആകുന്നത് പൂര്‍വ്വീക സ്വത്ത് അടക്കമുള്ള സമ്പാദ്യങ്ങള്‍ കൊണ്ടാണ്, അല്ലെങ്കില്‍ ഭാഗ്യം കടാക്ഷിക്കും ഓണം എന്നാൽ ഇയാൾ കോടീശ്വരൻ ആവാൻ ഇതൊന്നും അല്ല കാരണം.

ഈ കോടീശ്വരൻ മറ്റുള്ള കോടീശ്വരൻമാരെ പോലെയല്ല. അജഗജാന്തരം ഉണ്ട് മറ്റു കോടീശ്വരന്മാരിൽ നിന്നും. എല്ലാ അർത്ഥത്തിലും ഉള്ള വ്യത്യാസം കൂടെ നിൽക്കാൻ ആളുകളില്ല പത്രാസും പ്രൗഢിയും ഇല്ല. അഹന്തയോ അഹങ്കാരമോ ഇല്ല. ആഡംബരങ്ങൾ അത്രയും ഇല്ല. പിന്നെ എങ്ങനെ കോടീശ്വരൻ എന്നല്ലേ…

കോടീശ്വരനാണ് പക്ഷേ കുടുംബം പോറ്റാൻ പാടുപെടുകയാണ് അങ്ങനെയാണ് ഈ കോടീശ്വരന്റെ  അവസ്ഥ. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ആണ് കോടീശ്വരനായ ജന്മദേശം.തമിഴ്‌നാട് കൃഷ്ണ ഗിരി സ്വദേശിയായ പടവെട്ടന്റെ മകനാണ് 26 വയസുള്ള കോടീശ്വരന്‍ എന്ന് പേരുള്ള യുവാവ്.

കഴിഞ്ഞ പത്തു വര്‍ഷമായി പലയിടത്തും ജെ സി ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന കോടീശ്വരന്‍ ഇപ്പോള്‍ രണ്ടു വര്‍ഷമായി വെള്ളരിക്കുണ്ടിലെ ജുല്‍കു കമ്പനിയില്‍ തൊഴിലാളിയാണ്. അവിടെനിന്ന് ആരെങ്കിലും ഒരാൾ പേര് ചോദിച്ചാൽ തന്റെ പേര് കോടീശ്വരൻ എന്ന് പറയുമ്പോൾ തന്നെ ആരും വിശ്വസിക്കില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.

കയലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയാണ് ഈ കോടീശ്വരന്റെ വേഷം. പേര് കോടീശ്വരൻ ആണെന്ന് പറയുമ്പോൾ ആളുകൾ കളിയാക്കി ചിരിക്കും കയ്യിലുള്ള തിരിച്ചറിയൽ കാർഡ് എടുത്ത് കാണിക്കേണ്ട അവസ്ഥയാണ് തനിക്ക് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
മറ്റുള്ളവർ മറ്റുള്ളവരുടെ മുഖഭാവങ്ങളിൽ പോലും ആ ഒരു കളിയാക്കൽ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിട്ടുണ്ട്

ദിവസേനയുള്ള ജോലി കഴിഞ്ഞ് അടുത്തുള്ള ചായ കടയിലേക്ക് ചായ കുടിക്കാന്‍  പോകും പക്ഷെ അവിടെ എത്തുമ്പോൾ കോടീശ്വരൻ ഒരു ചായ കൊടുക്ക് എന്ന് പറയും. ഇത് പറയുന്ന ആളും കൂടെ കേട്ടിരിക്കുന്ന വരും ഇതാണോ കോടീശ്വരൻ എന്ന തരത്തിൽ ഒരു ആത്മഗതം  ഉണ്ടാകും. കാരണം താൻ പേര് കൊണ്ട് മാത്രമാണ് കോടീശ്വരൻ എന്നാണ് അദ്ദേഹം പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*