വിവാദങ്ങളും തെറിവിളികളും എനിക്ക് പുല്ലാണ്‌.. മലയാളത്തിൽ പാട്ട് നിർത്തുകയാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല..

കഴിഞ്ഞ ഒരാഴ്ചയോളമായി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ ഗായകൻ വിജയ് യേശുദാസ്. പാരമ്പര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും ഒരു പോലെ മുന്നേറുന്ന താരം പറഞ്ഞു എന്ന പേരിൽ പുറത്തുവന്ന വാക്കുകൾ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ‘ഇനി മലയാള സിനിമയിൽ പാടില്ല’ എന്ന്  വിജയ് യേശുദാസ് പറഞ്ഞു എന്നായിരുന്നു ആ വാർത്ത.

ശനിയാഴ്ച വിപണിയിലിറങ്ങിയ വനിതയിൽ ആണ് യേശുദാസിന്റെ അഭിമുഖം ഉള്ളത്. ആർട്ടിക്കിൾ മുഴുവനായി വായിച്ച് ഒരാൾ ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് പറയില്ല എന്നും മലയാള സിനിമയിൽ ഇനി പാടില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല എന്നും വ്യക്തമാക്കുകയാണ് ഇപ്പോൾ വിജയ് യേശുദാസ്.

‘മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ഈ അവസ്ഥ മാറി കിട്ടാൻ വേണ്ടി എല്ലാവർക്കും വേണ്ടിയാണ് താൻ അത് പറഞ്ഞത് എന്നും അതല്ലാതെ പേഴ്സണലായി ഞാൻ മലയാള സിനിമയിൽ പാടില്ല എന്ന് ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് വിജയ്.

മലയാളസിനിമയിൽ ഇനി പാടുമ്പോൾ തിരഞ്ഞെടുപ്പുകൾ നടത്തുമെന്നാണ് ഉദ്ദേശിച്ചത് എന്നും അങ്ങനെയാണ് താൻ പറഞ്ഞിട്ടുള്ളത് എന്നും വിജയ് പറയുന്നു. എഴുതപ്പെട്ട ആർട്ടിക്കിൾ മുഴുവൻ വായിക്കാൻ വേണ്ടി ചില ഭാഗങ്ങൾ ഫോക്കസ് ചെയ്യുന്നതും ശ്രദ്ധ കിട്ടാൻ പാകത്തിലുള്ള വാക്കുകൾ ഹെഡിങ് ആയി കൊടുക്കുന്നതും സർവ്വ സ്വാഭാവികമാണ് അത് മാത്രമാണ് ഇവിടെ നടന്നത് എന്നും വിജയ പറയുന്നുണ്ട്.

പക്ഷേ ആ ഹെഡിങ് മാത്രമായി പിന്നീട് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അതാണ് വിവാദങ്ങൾക്ക് കാരണമായത്. വിജയ് യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ പ്രതികരണങ്ങളുമായി രംഗത്തുവന്നിരുന്നു അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ വിജയ് യേശുദാസ് എന്ന് പേര് ആവർത്തിക്കപ്പെട്ടതും.

എന്നെ ചീത്ത പറഞ്ഞോ എന്റെ അപ്പനേ ചീത്ത പറഞ്ഞോ, അമ്മയേ ചീത്ത പറഞ്ഞോ അതെല്ലാം എനിക്ക് പുല്ലാണ്‌. എങ്ങനെയാണ് വിജയ് യേശുദാസ് വിവാദങ്ങളോട് പ്രതികരിക്കുന്നത്.  കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിനെക്കുറിച്ച് പിതാവ് ഇതാ യേശുദാസ് എന്ത് പറഞ്ഞു എന്ന ചോദ്യത്തിന് ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ  ബോധ്യപ്പെടുത്തിയപ്പോൾ നീ എന്തിന് അഭിമുഖത്തിന് നിൽക്കണം നിനക്ക് പാട്ടുമായി മുന്നോട്ടു പോയാൽ പോരെ എന്നാണ് ചോദിച്ചത് എന്ന് വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്.

ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഗായകർ ഉൾപ്പടെ പ്രായമാകുമ്പോൾ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കിൽ ഒരു കുടിലിൽ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞർക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കിൽ മ്യൂസിക് ഡയറക്ടർക്ക് എന്ത് കിട്ടുന്നു എന്ന് ഇൻഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവർക്കും വേണ്ടിയാണ് ഞാൻ അർഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാൻ പറ്റുന്നവർ മനസിലാക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*