ചെന്നൈയ്ക്ക് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കും. കാരണം ആ ടീമില്‍ ധോണിയുണ്ട്..

ഏറ്റവും വേഗതയേറിയ ക്രിക്കറ്റ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ പ്രീമിയം ലീഗ് പതിമൂന്നാം സീസൺ ഒരുപാട് മനസ്സുകളിൽ തരംഗമായി മുന്നോട്ട് ഗമിക്കുക യാണ്. ഓരോ ദിവസത്തെയും വിജയപരാജയങ്ങൾ ഇലൂടെ ഓരോ മനസ്സും ചിന്തിക്കുന്നത് ആർക്കാണ് പ്ലേഓഫ് സാധ്യത കൂടുതൽ ആരായിരിക്കും ആ നാലു ടീമുകൾ എന്നാണ്.

ഈ സീസണിലെ മത്സരങ്ങളിൽ ഇതുവരെയുള്ള വിജയപരാജയങ്ങൾ മുന്നിൽ നിർത്തിയാൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേഓഫ് സാധ്യത നഷ്ടപ്പെടുന്ന രൂപത്തിലാണ്. മറ്റു ടീമുകൾ പുറന്തള്ളപ്പെട്ട ആയാൽ മാത്രമേ ഇനി ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫിൽ എത്താൻ കഴിയൂ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ വാക്കുകൾ വൈറലാവുകയാണ്. പരാജയങ്ങൾ ഏറെ സംഭവിച്ചു എങ്കിലും ചെന്നൈയെ തള്ളിക്കളയാൻ ആവില്ല എന്നും പ്ലേ ഓഫിൽ എത്താനുള്ള സാധ്യതയുണ്ട് എന്നുമാണ് ഇർഫാൻ പത്താന്റെ വാക്കുകൾ.

‘ചെന്നൈയ്ക്ക് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കും. കാരണം ആ ടീമില്‍ ധോണിയുണ്ട്. ടീമിന്റെ സാദ്ധ്യതകള്‍ പലപ്പോഴും ശക്തമാക്കുന്നത് ധോണിയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാണ് ധോണി അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ചു കൊണ്ടാണ് ഇർഫാൻ പത്താൻ ഒരിക്കലും ചെന്നൈ സൂപ്പർ കിംഗ്സിനെ പ്ലേ ഓഫിൽ എത്താൻ കഴിയില്ല എന്ന ഒരു നിഗമനത്തിൽ എത്തേണ്ടത് ഇല്ല എന്ന കാര്യം പറയുന്നത്.

2010 സീസണിലെ കാര്യം നോക്കാം എന്നു പറഞ്ഞു കൊണ്ട് 2010 ഐപിഎൽ സീസണിൽ ധോണിയുടെ കഴിവ് മുഖാന്തരം ലഭിച്ച വിജയത്തെ അദ്ദേഹം ഓർക്കുകയാണ്. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സി.എസ്‌.കെ തോറ്റിരുന്നു. എന്നാല്‍ അവര്‍ ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി കിരീടം നേടി. ഇത് ധോണിയുടെ മാജിക്കാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ധോണി ടീമിനെ നയിക്കുന്ന കാലത്തോളം ചെന്നൈയ്ക്ക് സാദ്ധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണ് എന്നും വര്‍ഷങ്ങളായി അവര്‍ നല്ല ക്രിക്കറ്റാണ് കളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ അവരുടെ നിരയിലില്ല എന്ന് കരുതി വിജയം അകലെയാണ് എന്നാണ് അദേഹത്തിന്റെ വാക്കുകളിൽ ഉള്ളത്.

ഇതുവരെയുള്ള പത്ത് മത്സരങ്ങളിൽ മൂന്ന് വിജയം മാത്രമാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേടാനായത് കഴിഞ്ഞ കഴിഞ്ഞദിവസം രാജസ്ഥാനും ആയി ഉണ്ടായ മത്സരത്തിലും പരാജയമായിരുന്നു. എന്നിട്ടും ധോണിയുള്ളത് കൊണ്ട് അവര്‍ക്ക് വിജയം നേടാന്‍ സാധിക്കും എന്നുറക്കെ പറയുകയാണ് ഇർഫാൻ പത്താൻ.

Be the first to comment

Leave a Reply

Your email address will not be published.


*