അമ്മയാകുന്നതിന്റെ സന്തോഷം, നിറവയറുമായി ഫോട്ടോസ് പങ്കുവെച്ച് അനുഷ്‌കാ ശർമ 🥰

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനുഷ്ക ശർമയുടെ ഗർഭകാല ചിത്രങ്ങളാണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐ.പി.എലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റനും നിലവിൽ ലോകത്തെ നമ്പർ വൺ ക്രിക്കറ്റ് ബാറ്റസ്മാനുമായ വിരാട് കോഹ്ലിയാണ് അനുഷ്കയുടെ ഭർത്താവ്.

2017 ഡിസംബർ പതിനൊന്ന് ഇറ്റലിയിൽ വച്ചായിരുന്നു താരങ്ങളുടെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം ഉണ്ടായത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന വിവരം അനുഷ്കയും വിരാട് കോഹ്ലിയും തന്റെ ആരാധകരുമായി സംവദിച്ചത്.

അന്ന് അതിന്റെ വിശേഷം പങ്കു വെക്കുന്നതിന്റെ കൂട്ടത്തിൽ പോസ്റ്റ് ചെയ്ത രണ്ടു പേരുടെയും ഫോട്ടോയ്ക്ക് ഒരുപാട് നല്ല പ്രതികരണങ്ങൾ കിട്ടുകയും പല പ്രമുഖരും ആശംസകളുമായി എത്തുകയും ചെയ്തിരുന്നു. ജനുവരി 2021-ൽ ഞങ്ങൾ മൂന്ന് പേരാകുമെന്നാണ് ഇരുവരും പോസ്റ്റ് ചെയ്തത്.

ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നത് അനുഷ്കയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ്. വൈറ്റ് കളർ ടി-ഷർട്ടും പേസ്റ്റൽ കളറിലുള്ള ഡഗ്രിയും ധരിച്ചുള്ള ഫോട്ടോസിൽ അനുഷ്ക അതീവ സുന്ദരിയായി. ജൂനിയർ വിരാട്/അനുഷ്കയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രേക്ഷകരുടെ പ്രതികരണങ്ങൾ എല്ലാം അതിലേക്കുള്ള സൂചനയാണ്.

അമ്മയെ ആകുന്നതിനുള്ള സന്തോഷം അതിനുശേഷമുള്ള ഓരോ ഫോട്ടോഷൂട്ടിലും അനുഷ്കയുടെ മുഖഭാവങ്ങളും മറ്റും പ്രകടമായിരുന്നു. അനുഷ്‍ക സ്വിം സ്യുട്ട് ധരിച്ച് സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം അടുത്തിടെ അനുഷ്ക പോസ്റ്റ് ചെയ്തിരുന്നു. ഗർഭകാലം ആണെന്ന് കരുതി അടങ്ങിയിരിക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല അനുഷ്ക. സ്പോർട്സ് ഡ്രസ്സിൽ ഉം സ്വിംസ്യൂട്ടിൽ മൊക്കെ ക്ലാസിക് ലുക്ക് മായാണ് പ്രേക്ഷകരുടെ അടുത്തേക്ക് അനുഷ്ക ഓരോ തവണയും എത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*