കരിയറിലെ ഏറ്റവും മോശം തീരുമാനമായിരുന്നു സൂര്യയോടൊപ്പം ആ സിനിമയിൽ അഭിനയിച്ചത്..

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് പകരം വെക്കാനില്ലാത്ത താര സുന്ദരിയാണ് നയൻ‌താര. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ഒരുപാട് നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് നയൻ‌താര. തന്മയത്വമുള്ള അഭിനയ വൈഭവം തന്നെയാണ് താരത്തിന്റെ വിജയതിന്റെ പിന്നിൽ.

കരിയറിലെ ഏറ്റവും മോശമായ സിനിമയിൽ ഏതാണ് എന്ന ചോദ്യത്തിന് താരം പറഞ്ഞത് മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ഗജനി വലിയ വിജയ ചിത്രമായെങ്കിൽ കൂടിയും തന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം ആയിരുന്നു അത് എന്നാണ് നയൻതാര പറഞ്ഞത്. സ്വന്തത്തെ ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണല്ലോ മോശമാണോ മികച്ചതാണോ എന്ന് തീരുമാനിച്ചത്.

കഥ പറഞ്ഞപ്പോൾ പറഞ്ഞ രീതിയിൽ അല്ല കഥാപാത്രം സിനിമയിൽ എത്തിയത് എന്നും സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്നുമാണ് താരം അഭിമുഖത്തിൽ താരം പറഞ്ഞത്. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ എന്ന ആരോപണവും താരം ഉന്നയിക്കുന്നുണ്ട്.

വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു എന്നും അഭിമുഖത്തിൽ നയന്‍താര പറയുന്നുണ്ട്. ഈ ചിത്രത്തിന് ശേഷം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കാറുണ്ട് എന്നും താരം പറഞ്ഞു.

വിജയിക്ക് ഒപ്പം ശിവകാശിയും രജനി സാറിന് ഒപ്പം ചന്ദ്രമുഖിയും ചെയ്തപ്പോൾ അതിലെ ഗാന രംഗങ്ങൾ അഭിനയിക്കാൻ രണ്ട് വട്ടം ആലോചിച്ചതിന് ശേഷമാണ് താരം തീരുമാനിച്ചത് എന്നും ആ രണ്ട് ചിത്രങ്ങൾ എനിക്ക് കരിയറിൽ വലിയ നേട്ടങ്ങൾ തന്നു എന്നും നയൻതാര അഭിമുഖത്തിൽ പറയുന്നുണ്ട്.

ഗജിനിയിൽ അസിനും നയൻ‌താരക്കൊപ്പം ഉണ്ടായിരുന്ന താരമായിരുന്നു. അസിനും സൂര്യക്കും ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രം കൂടി ആയിരുന്നു ഗജിനി എന്നും അതിനു ശേഷം മൾട്ടി സ്റ്റാർ ഉള്ള ചിത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിന് മുമ്പ് ആലോചിക്കാൻ കാരണം അതാണ് എന്നുമാണ് താരം പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*