അനാഥാലയത്തിലെ ജീവിതം, 22 വയസ്സിൽ വിവാഹം,നാൽപ്പതാം വയസ്സിൽ സംവിധായകനുമായി പ്രണയം.. ഭാഗ്യലക്ഷ്മിയുടെ ജീവിതം ഇങ്ങനെ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാർത്ത മാധ്യമങ്ങളിൽ ഇടം നേടിയ വിവാദമാണ് ഭാഗ്യലക്ഷ്മിയുടെ കണ്മഷി പ്രയോഗം. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നിരത്തി ന്യായങ്ങൾ പറഞ്ഞു ഒരുപാട് വാർത്തകൾ അതിനുശേഷം നാം കേട്ടു. പക്ഷേ ഇപ്പോൾ വൈറലാകുന്നത് ഭാഗ്യലക്ഷ്മിയുടെ ജീവിതകഥയാണ്.

ഇരുപത്തിരണ്ടാം വയസ്സിൽ ആണ് ഭാഗ്യലക്ഷ്മി വിവാഹിതയാകുന്നത്. രണ്ടു കുഞ്ഞുങ്ങൾ ആയതിനു ശേഷം ഉള്ള വിവാഹമോചനവും. പക്ഷേ 22 വയസ്സിൽ തുടങ്ങിയാൽ പോര ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ. അതിനുമുമ്പ് തന്നെ ഒരു വലിയ ചരിത്രം ബാക്കിയുണ്ട്. അവിടെ നിന്ന് തുടങ്ങാം.

ദുരിതപൂർണമായിരുന്നു കുട്ടിക്കാലം. മൂന്നു വയസ്സുള്ളപ്പോൾ പിതാവിന്റെ മരണം അതിനുശേഷം അമ്മ ചേട്ടനും ചേച്ചിക്കും ഒപ്പം ഭാഗ്യലക്ഷ്മിയെ അനാഥാലയത്തിലേക്ക് അയച്ചു അതിനുശേഷം പിന്നെ അവിടെയാണ് ജീവിതം. മൂന്നു വർഷത്തോളം അനാഥാലയത്തിൽ കഴിഞ്ഞു അതിനുശേഷം അമ്മയുടെ അമ്മ ഭാഗ്യലക്ഷ്മിയും ചേട്ടൻ ഉണ്ണിയും മദ്രാസിലേക്ക് കൊണ്ടുപോയി പിന്നീട് ജീവിതം അങ്ങോട്ട് പറിച്ചുനട്ടു.

അനാഥാലയത്തിൽ കൂടെയുണ്ടായിരുന്ന ചേച്ചിയെ അമ്മയുടെ അനിയത്തി ചെറിയമ്മ കോയമ്പത്തൂരിലേക്ക് ആണ് കൊണ്ടുപോയത്. ഡൽഹിയിൽ ആയിരുന്ന അമ്മ ക്യാൻസർ ബാധ്യതയായി മദ്രാസിലേക്ക് തിരിച്ചെത്തി. പിന്നീട് അമ്മയോടൊപ്പം വാടകവീട്ടിൽ ആയി ജീവിതം. അസുഖബാധിതയായ അമ്മയെ പരിചരിക്കാൻ വേണ്ടി പഠനം ഉപേക്ഷിച്ചു.

മരണം ഉറപ്പായ സമയത്ത് അമ്മ ഭാഗ്യ ലക്ഷ്മിയോട് ആരുടെയെങ്കിലും കൂടെ പോകാൻ പോലും പറഞ്ഞിരുന്നു എത്രത്തോളം പരിതാപകരമായിരുന്നു സാഹചര്യം എന്ന് വേണം മനസ്സിലാക്കാൻ. അന്ന് വല്യമ്മ സിനിമയിലുള്ള ശാരദയെ പഠിപ്പിച്ചിരുന്നു അപ്പോൾ അമ്മ മരിക്കുന്നതോടെ ഭാഗ്യലക്ഷ്മിയെ വല്യമ്മ സിനിമയിൽ ചേർക്കുമോ വഴിപിഴച്ചു പോകുമോ എന്ന് ആദിയിൽ ആണ് ഇങ്ങനെ പറഞ്ഞത് എന്നാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി ഓർക്കുന്നത്.

അധികം വൈകാതെ അമ്മയുടെ മരണം സംഭവിച്ചു പത്തിൽ പഠിക്കുമ്പോൾ ചേട്ടൻ നാടുവിട്ടുപോയി ആ ചേട്ടനെ കുറിച്ച് ഇന്നും ഒരു വിവരവുമില്ല. ഇതിനിടയിൽ ഭാഗ്യലക്ഷ്മിയുടെ പത്താം വയസ്സിലാണ് ചൈൽഡ് ആർട്ടിസ്റ്റുകൾക്ക് ഡബ്ബ് ചെയ്തു തുടങ്ങിയത് അന്ന് ആ ഡബ്ബിങ്ങിന് അൽപ്പാൽപ്പമായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നത് വലിയ ആശ്വാസമായിരുന്നു ഈ ദരിദ്ര കുടുംബത്തിന്.

അങ്ങനെ കാലം കടന്നു പോയി. 20 വയസ്സിന് ശേഷമാണ് ഒരു തിരുവനന്തപുരം സ്വദേശി ഭാഗ്യലക്ഷ്മിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് എത്തുന്നത് അയാളോട് പശ്ചാത്തലങ്ങളും സാഹചര്യങ്ങളും എല്ലാം നന്നായി ബോധ്യപ്പെടുത്തിയ തിനുശേഷം പറ്റുമെങ്കിൽ മാത്രം എന്ന നിബന്ധനയും വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ അതിനിടയിൽ വലിയ അമ്മ കാൻസർ ബാധിച്ച് മരിക്കുകയും ഭാഗ്യലക്ഷ്മിയെ ചെറിയമ്മ മദ്രാസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു അവിടെ മുതൽ ജീവിതത്തിന്റെ റൂട്ട് മാറുകയാണ്.

മദ്രാസിൽ എത്തിയതോടെ ജീവിതത്തിന്റെ ഗതി ആകെ മാറി വളരെ നല്ല രൂപത്തിൽ വളർത്തിയിരുന്ന വലിയമ്മയുടെ പോലെയായിരുന്നില്ല ചെറിയമ്മയുടെ ജീവിതം പണത്തിനു വേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറാകും ആയിരുന്നു ചെറിയമ്മ വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടുപോലും ചെറിയമ്മ സമ്മതിച്ചിരുന്നില്ല അവിടെനിന്ന് ഇറങ്ങിപ്പോന്ന സ്വന്തം ചിലവിൽ പണമുണ്ടാക്കി അതിനുശേഷമാണ് ഭാഗ്യലക്ഷ്മി വിവാഹിതയാകുന്നത്.

വിവാഹം കഴിഞ്ഞതോടെ സിനിമയിലെ ഡബ്ബിങ് ജീവിതം അവസാനിച്ചു പക്ഷേ ഒരു വിവാഹ ജീവിതത്തിൽ നിന്ന് ലഭിക്കേണ്ട സ്നേഹമോ സംരക്ഷണമോ ഭർത്താവിൽനിന്ന് ലഭിക്കുകയും ചെയ്തില്ല പലകാര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി പക്ഷേ അഡ്ജസ്റ്റ് മെന്റ് ജീവിതത്തോട് ഭാഗ്യലക്ഷ്മിക്ക് താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് തന്നെയാണ് നെഞ്ചുറപ്പോടെ രണ്ടുമക്കളെയും കൈപിടിച്ചു ആ വീട്ടിൽ നിന്നും ഭാഗ്യലക്ഷ്മി ഇറങ്ങിയത്.

മക്കളോട് കൂടെ ആലോചിച്ചതിനു ശേഷം മാത്രമായിരുന്നു വിവാഹമോചനം തീരുമാനിച്ചത്. വിവാഹമോചനത്തിനു ശേഷം വീണ്ടും ഡബ്ബിങ് ലേക്ക് തന്നെ ഭാഗ്യലക്ഷ്മി തിരിച്ചുനടന്നു അതുവഴിയാണ് പിന്നീട് ജീവിതം കെട്ടിപ്പടുത്തത്. ആദ്യ സിനിമകളിലൊക്കെ പെൺകുട്ടികൾക്ക് ശബ്ദം കൊടുത്തു പിന്നീട് അത് ആൺകുട്ടികളിലും വ്യാപിക്കുക ഉണ്ടായി.

അഭിനയ ജീവിതത്തിലേക്ക് ഒന്ന് ചുവടുമാറി നോക്കിയിട്ടുണ്ട് ഭാഗ്യലക്ഷ്മി പക്ഷേ അതിൽ പച്ചപിടിക്കാത്തതുകൊണ്ടുതന്നെ ഡബ്ബിങ് ലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു. ഒരു സിനിമയില്‍ ‘എന്തൊക്കെ പറഞ്ഞാലും സ്ത്രീ പുരുഷന്റെ കാല്‍ക്കീഴില്‍ കിടക്കേണ്ടവളാണ്’ എന്നു ഭാര്യ പറയേണ്ട ഒരു ഡയലോഗ് പറയാന്‍ തനിക്കു പറ്റില്ലെന്നു പറഞ്ഞ ആ സിനിമയിലെ മുഴുവൻ ഡബ്ബിംഗും നിർത്തലാക്കി ഇറങ്ങിപ്പോന്ന ചരിത്രം പോലും ഭാഗ്യലക്ഷ്മിക്കുണ്ട്.

1991ലും 95 ലും അതിനു ശേഷം 2002 ലും മികച്ച ഡബ്ബിങ് കലാകാരിക്ക് ഉള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇങ്ങനെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ തന്റെ നാല്പതുകളിൽ ഒരു സിനിമ സംവിധായകനുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു എന്നും ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*