18കാരിയുടെ ഫിറ്റ്നസുമായി നടി കനിഹ..’ – പാലിൻഡ്രോം വർക്ക് ഔട്ട് വീഡിയോ വൈറൽ

പാലിൻഡ്രോം വർക്ക് ഔട്ട്‌ പല സെലിബ്രേറ്റികളും ചെയ്യുന്ന വർക്ക് ഔട്ടാണ്. ഒരുപാട് ഗുണങ്ങൾ ഉള്ള എ വർക്ക് ഔട്ട്‌ ചെയ്യുന്ന വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് തേണിന്ത്യൻ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയ നായിക കനിഹ.

പാലിൻഡ്രോം വർക്ക് ഔട്ട് കാണുമ്പോൾ വലിയ എളുപ്പമാണ്, ലളിതമാണ് എന്നൊക്കെ തോന്നുമെങ്കിലും അത് കൃത്യമായി ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും, അത് ചെയ്യുമ്പോൾ ശരീരം ഉരുകുന്നത് താനറിയുന്നുണ്ട് എന്നാണ് താരം വീഡിയോയുടെ കൂടെ ചേർത്ത് വെച്ച കമന്റ്.

ശരീരത്തിന്റെ ശക്തിയും  എനർജിയും വർദ്ധിപ്പിക്കാനും ഭാരം നിയന്ത്രിക്കാനുമുള്ള ഒരുപാട്  വർക്ക് ഔട്ടുകൾ ഉണ്ട്. പക്ഷെ ഇത് അല്പം വ്യത്യസ്തമാണ്. ഒരുപാട് സ്ഥലം ആവശ്യമില്ലാത്തതും മെഷീൻ ഫ്രീയായി ചെയ്യാൻ കഴിയുമെന്നതും ഈ ഫുൾ ബോഡി വർക്ക് ഔട്ടിന്റെ പ്രത്യേകതയാണ്.

മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്രനടിയാണ് കനിഹ. 1999 ലെ മിസ്സ് മധുര ആയി തെരഞ്ഞെടുക്കപ്പെടുകയും  2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടുകയും ചെയ്തതോടെയാണ് സിനിമയിലേക്ക് ഉള്ള വഴി തുറക്കുന്നത്.

  സംവിധായകനായ സൂസി ഗണേശന്റെ  ഫൈവ് സ്റ്റാർ ൽ ആണ് കനിഹക്ക് ആദ്യമായി സിനിമയിൽ ഒരുപാട്  അവസരം  ലഭിക്കുന്നത്. അതിനു ശേഷം മലയാളത്തിനകത്തും പുറത്തുമായി നിരവധി സിനിമകൾ ചെയ്യുകയും ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കനിഹ, അഭിനയം കൂടാതെ തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം  നല്കാനും കനിഹക്ക് സാധിച്ചിട്ടുണ്ട്. ഇതിനു പുറമെ ടെലിവിഷൻ അവതാരകയായും താരം ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായി കനിഹ ഉണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*