12 പവന്റെ സ്വർണ്ണമാല ബസ്സിൽ നിന്ന് പുറത്തേക്കെറിഞ്ഞു യുവതി.. കാരണമറിഞ്ഞു ഞെട്ടി നാട്ടുകാർ

പെണ്ണിന് സ്വർണ്ണം എന്നു വച്ചാൽ ജീവനാണ്. ഞാനും എന്റെ കെട്ട്യോനും പിന്നെ ഒരു തട്ടാനും എന്ന് പറയുന്നത് വെറുതെയല്ല. അങ്ങിനെയുള്ള പെണ്ണ് സ്വർണ്ണം വലിച്ചെറിയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഒരു ഗ്രാം ആണെങ്കിൽ കൂടി സൂക്ഷിച്ചുവെക്കുക അല്ലാതെ വലിച്ചെറിയാറില്ല. അതുകൊണ്ട് തന്നെയാണ് 12 പവൻ സ്വർണ്ണമാല ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ സ്ത്രീ വൈറലാകുന്നത്.

അത്ഭുതമായി തോന്നുന്നുണ്ടല്ലേ വയനാട് സുൽത്താൻ ബത്തേരി താമസിക്കുന്ന ഒരു  സ്ത്രീയാണ് ഇങ്ങനെ ചെയ്തത്. മനപ്പൂർവ്വം ചെയ്തതല്ല അബദ്ധത്തിൽ സംഭവിച്ചു പോയ ഒരു പിഴവ് ആണിത്. കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കെ.എസ്.ആർ.ടി.സി യിൽ നിന്നാണ് യുവതി 12 പവൻ സ്വർണമാല ബസിന് പുറത്തേക്ക് വലിച്ചെറിയുന്നത്.

വീട്ടുജോലി എടുത്ത്  ജീവിതമാർഗ്ഗം കണ്ടെത്തുന്ന ഒരു സ്ത്രീ ആണിത്. ഒരുപാട് നാളായി ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്.

സംഭവിച്ചത് ഇങ്ങനെ:
ബാങ്കിൽ നിന്ന് തിരിച്ചെടുത്ത സ്വർണ്ണം കടലാസിൽ പൊതിഞ്ഞു  ഭദ്രമായി തന്നെ ബാഗിൽ വെച്ചു. ദീർഘ ദൂരം യാത്ര ചെയ്യാൻ ഉള്ളത് കൊണ്ട്  തന്നെ വിശപ്പുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ബസ്സിലിരുന്ന് കഴിക്കാനായി യുവതി വട വാങ്ങിച്ചിരുന്നു. ഇതും ബാഗിൽ വെച്ചു.

രാത്രി ഒമ്പത് മണിയോടു കൂടി ബസ്സ്‌ രാമനാട്ടുകര എത്തി. അപ്പോൾ  യുവതി വട  കഴിച്ചു. വട പൊതിഞ്ഞു കൊണ്ടുവന്ന കടലാസ് ബസ്സില്‍നിന്നും പുറത്തേക്ക്‌ വലിച്ചെറിയുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ വളരെ സ്വഭാവികമായി തന്നെ സംഭവിച്ചു.  പക്ഷെ കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്.

വലിച്ചെറിഞ്ഞത് വടയ്ക്ക് പകരം  സ്വര്‍ണം പൊതിഞ്ഞു കൊണ്ടുവന്ന കടലാസാണ് എന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ യുവതി ബസ്സിനുള്ളില്‍ ഒച്ചത്തില്‍ നിലവിളിക്കുകയാനുണ്ടായത്.  യാത്രക്കാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് യുവതി അബദ്ധം പറ്റിയ കാര്യം പറയുന്നത്.

പെട്ടന്നു തന്നെ ഡ്രൈവര്‍ ബസ്സ്‌ തിരിച്ചു.  യാത്രക്കാര്‍ എല്ലാവരും സ്വർണ്ണം തെരെയാൻ  യുവതിയെ സഹായിച്ചു. പക്ഷേ  സ്വര്‍ണ്ണം കണ്ടെത്താനായില്ല.  അവസാനം അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.  തുടര്‍ന്നുള്ള പോലീസിന്‍റെ അന്വേഷണത്തില്‍ ആണ്  സ്വര്‍ണ്ണം കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*