യൂട്യൂബ് ലൈവിനിടെ ബാങ്ക് വിളി കേട്ട ഉടനെ ലക്ഷ്മി ചെയ്തത്.. വൈറലായി വീഡിയോ

ഫ്ലവേഴ്സ് ടിവിയിൽ റേറ്റിംഗിൽ മുൻനിരയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് സ്റ്റാർ മാജിക്. സ്റ്റാർ മാജികിന് ഒരുപാട് ആരാധകരും പ്രേക്ഷകരും ഉള്ളതുപോലെ തന്നെ സ്റ്റാർ മാജിക് അവതാരിക ലക്ഷ്മി നക്ഷത്രക്കും ആരാധകർ ഏറെയാണ്. സ്റ്റാർ മാജിക് എന്ന പരമ്പരയുടെ അവതാരക വേഷത്തിലൂടെ ലക്ഷ്മി നക്ഷത്ര പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു.

അടുത്തിടെ വെറൈറ്റി മീഡിയയുടെ യൂ ട്യൂബ് ചാനലിന് വേണ്ടി ലൈവിൽ ലക്ഷ്മി വന്നിരുന്നു. ലക്ഷ്മി ലൈവിൽ വരുമ്പോൾ പ്രേക്ഷകർ എപ്പോഴും ഉണ്ടായിരിക്കും അത്രത്തോളം പ്രേക്ഷക പ്രീതി ലക്ഷ്മിക്കുണ്ട്. ഇപ്രാവശ്യം ലൈവിൽ വന്നപ്പോൾ ലക്ഷ്മിയുടെ ഒരു പ്രവർത്തിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ലൈവിൽ ലക്ഷ്മി നക്ഷത്ര സംസാരിച്ചുകൊണ്ടിരിക്കെ മുസ്ലിം ആരാധനാലയത്തിൽ നിന്നും ബാങ്ക് വിളി കേട്ടു. ആ ബാങ്ക് വിളി മുഴുവൻ കഴിയുന്നത് വരെ ലക്ഷ്മി നക്ഷത്ര മിണ്ടാതെ ഇരുന്നു എന്നതായിരുന്നു ആരാധകരെ ഇത്രത്തോളം തൃപ്തിപ്പെടുത്തിയ പ്രവർത്തി. ബാങ്ക് വിളി മുഴുവൻ കഴിയുന്നതുവരെ എന്തിനാണ് മിണ്ടാതിരിക്കുന്നത് എന്ന വിശദീകരണം പോലും ലക്ഷ്മി നൽകിയില്ല.

എന്റെ വീടിന്റെ തൊട്ടപ്പുറത്ത് പള്ളിയാണ് ഈ സമയത്ത് ലൈവിൽ വരുമ്പോൾ ബാങ്കിന്റെ സമയം ആണ് നമുക്ക് എല്ലാം ഒരു പോലെ ആണല്ലോ അതുകൊണ്ടാണ് ബാങ്ക് ആയപ്പോൾ കുറച്ചുനേരം ബ്രേക്ക് എടുത്തത് എന്നായിരുന്നു ബാങ്ക് വിളിച്ച ശേഷം ലക്ഷ്മി പറഞ്ഞത്. ഇതാണ് ആരാധകരുടെ മനസ്സിനെ സന്തോഷപെടുത്തിയതും ആരാധക സമൂഹ മാധ്യമങ്ങളിൽ വൈറലായതും.

ഒരുപാട് ആരാധകർ ആ വീഡിയോക്ക് താഴെ പോസിറ്റീവ് പ്രതികരണങ്ങളുമായി രംഗത്തുണ്ട്. ഒരുപാട് പേരാണ് താരത്തിന് ആശംസകളർപ്പിച്ചിരിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*