എന്റെ കാലും കയ്യും നിങ്ങളെ വിഷമിപ്പിക്കുന്നു എങ്കിൽ.. ദയവായി അകന്നു നിൽക്കുക സഹോദരീ സഹോദരന്മാരെ..

മലയാള ചലച്ചിത്ര രംഗത്ത് ഒരുപാട് പ്രേക്ഷക പ്രീതി നേടിയ യുവ താരമാണ് അനുപമ പരമേശ്വരൻ.  കേരളത്തിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന മലയാള ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക മനസ്സുകളിൽ അനുപമ പരമേശ്വരൻ സ്ഥിര സാന്നിധ്യമായത്. അതിനു മുൻപും ശേഷവും ഒരുപാട് വേഷങ്ങളിൽ താരം തിളങ്ങിയെങ്കിലും മേരി എന്ന കഥാപാത്രത്തിലൂടെ ഇപ്പോഴും അനുപമ പരമേശ്വരനെ ഓർക്കുന്നവർ ഉണ്ട്.

തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവെക്കുകയും പല ഫോട്ടോ ഷൂട്ടും വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

“If my legs and arms worries you please stay away  brothers and sisters” എന്നാണ് താരം ഫോട്ടോ താഴെ ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് അനുപമ പരമേശ്വരൻ ഇപ്പോൾ പങ്കുവെച്ച ഫോട്ടോ. ഒരുപാട് പ്രേക്ഷകരാണ് ഫോട്ടോക്ക് താഴെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

 “ഇങ്ങനെയുള്ള അനുപമ പരമേശ്വനെ ഞങ്ങൾക്ക്  ഇഷ്ടമില്ല ഞങ്ങൾക്ക് കോടി പ്രേമം പോലോത്തതിലുള്ള അനുപമയെ ആണ് ഞങ്ങൾക്കിഷ്ടം” എന്നാണ് ഒരു ആരാധകന്റെ  പ്രതികരണം. ഈ കമന്റ് താരം നൽകിയിരിക്കുന്ന മറുപടി “I am really sorry bro” എന്നു പറഞ്ഞതിനുശേഷം “ഞാൻ യഥാർത്ഥ ജീവിതത്തിൽ മലാത്തിയോ മേരിയോ അല്ല” എന്നാണ്.

Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*