കളിയും ചിരിയുമായി മകളോടൊപ്പം ശിഹാബ് : പ്രേക്ഷകർ ഏറ്റെടുത്ത വൈറൽ വീഡിയോ

ജീവിതത്തോട് പ്രണയമുണ്ടെങ്കിൽ പിന്നെ കുറവുകളും പോരായ്മകളും മറ്റുള്ളവരുടെ കണ്ണുകളിൽ മാത്രമാണെന്ന് ഷിഹാബ് പലതവണ തെളിയിച്ച്  ജീവിതം വിജയം  അന്വർത്ഥമാക്കി മുന്നേറുകയാണ് ശിഹാബ്. ജന്മനാ കൈകാലുകൾ മാത്രമേ ശിഹാബിനെ ഇല്ലാതിരുന്ന ഉള്ളൂ ആത്മവിശ്വാസത്തിനു പോസിറ്റീവ്നെസ്സിനും  ശിഹാബിന്  ഒരു കുറവും ഉണ്ടായിട്ടില്ല.

മോട്ടിവേഷണൽ സ്പീക്കർ, ചിത്രകാരൻ, അധ്യാപകൻ, നർത്തകൻ ഇങ്ങനെ തുടങ്ങി പല മേഖലകളിലും ശിഹാബ് സജീവമാണ്. ആത്മ വിശ്വാസം പകർന്നും പകുത്തും ശിഹാബ് ഇപ്പോഴും പലർക്കും പ്രചോധനമാണ്. എല്ലാം ഉണ്ടായിട്ടും പരാതികളും പഴിചാരലുകളുമായി ജീവിതം കഴിച്ചു കൂട്ടുന്നവർക്ക് മുന്നിൽ തിളക്കമുള്ള മാതൃകയാണ് ശിഹാബ്.

ശിഹാബ് തന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളും സന്തോഷങ്ങളും വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ കൂട്ടലും തണുപ്പുമായി ശിഹാബിനെ കൂട്ടിന് എത്തിയത്  ശഹാന ഫാത്തിമയാണ്. ഇരുവരും ഒന്നിച്ചുള്ള ടോക്ക് വീഡിയോകൾ എല്ലാം പ്രേക്ഷകർ ആസ്വദിച്ചിരുന്നു.

പ്രേക്ഷകർ കാത്തിരുന്ന നിമിഷം അടുത്തിടെയാണ് ശിഹാബിനെ ജീവിതത്തിൽ സംഭവിച്ചത്. ഒരു കുഞ്ഞിനെ വരവ്. ഒരു പെൺകുഞ്ഞിന് ഹന ഫാത്തിമ അടുത്തിടെ ആയിരുന്നു ജന്മം നൽകിയത് അതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലും ആണ് ശിഹാബിനെ കുടുംബത്തെ പോലെ തന്നെ ബാക്കി ശിഹാബിനെ അറിഞ്ഞ് സ്നേഹിക്കുന്നവരും.

വേദനകൾക്ക് വിലകൽപ്പിക്കാതെ,  പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുന്ന ശിഹാബും ശിഹാബിന്റെ  പ്രിയ പാതിയും ജീവിതവിജയത്തിലേക്ക് ഉറച്ച പടികൾ ചവിട്ടണം എന്ന് വലിയ പാഠമാണ് ലോകത്തിനുമുന്നിൽ വെക്കുന്നത്. ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത് ശിഹാബും മകൾ ആമിയും ഒത്തുള്ള രസകരമായ ഒരു വീഡിയോയാണ്.

വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*