അദ്ദേഹം ഇന്നും എനിക്ക് പ്രിയപെട്ടവനാണ്. ഒരു പേപ്പറിൽ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ്‌നേഹം ഇല്ലാതാകില്ലല്ലോ..

ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ടാണ് പാട്ടിന്റെ ലോകത്തെക്ക് കടന്നുവന്ന പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് രഞ്ജിനി ജോസ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടാൻ രഞ്ജിനി ഇതിനോടകം സാധിച്ചിട്ടുണ്ട്. രഞ്ജിനിയുടെ ഗാനാലാപന മികവ് തന്നെയാണ് ഇതിന് പിന്നിൽ.

2000ൽ പുറത്തിറങ്ങിയ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലൂടെ ആദ്യ ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണിഗായിക എന്ന് രംഗത്തേക്ക് താരം ചുവടു വെക്കുന്നത്. അതിനുശേഷമുള്ള 20 വർഷത്തിനുള്ളിൽ 200ലേറെ പാട്ടുകൾ പാടുകയും പല സിനിമകളിലും അഭിനയിക്കുകയും ചെയ്തു. അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന തന്നെയായിരുന്നു ഓരോ വേഷങ്ങളും.

രഞ്ജിനി തുടങ്ങിയ ഏക എന്ന ബാൻഡ് എല്ലാവരുടെയും ഇഷ്ടം സമ്പാദിച്ച ഒന്നാണ് വളരെയധികം പിന്തുണയും പ്രോത്സാഹനവും അതിനു ലഭിക്കുകയും ചെയ്തിരുന്നു. അഞ്ച് വ്യത്യസ്തമായ സംഗീത രൂപങ്ങളാണ് ഈ ബാൻഡിൽ രഞ്ജിനി ഒരുമിച്ചു കൂട്ടുന്നത്. വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ബാൻഡിനെ സ്വീകരിച്ചത്. ഇതും താരത്തിനെ ജനപ്രീതി കൂട്ടാൻ ഇടയാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായി ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കൊപ്പം പങ്കുവെക്കുന്ന താരമാണ് രഞ്ജിനി ജോസ്. കപ്പ ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹാപ്പിനെസ്സ് പ്രോജക്ടിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി തന്റെ ആദ്യ വിവാഹത്തെ കുറച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്,

2013 ലായിരുന്നു താരത്തിന് വിവാഹം നായരായിരുന്നു അന്ന് രഞ്ജിനിയെ വിവാഹം ചെയ്തിരുന്നത് പക്ഷേ ആ ബന്ധം വേർപിരിയൽ ഇലേക്ക് എത്തുകയാണ് ചെയ്തത് അതിന്റെ പിന്നിലെ കഥയും ഇപ്പോഴുള്ള ഓർമ്മയും ആണ് രഞ്ജിനി പങ്കുവെക്കുന്നത്.

പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷൻസ് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. പക്ഷെ എപ്പോഴെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് എനിക്ക് മനസിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ പിന്നെ മാറുകയില്ല. അതിനു പകരം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങും. അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് നമ്മുടെ എതിരെ ഉള്ള ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ ആ ബന്ധം വേണ്ടാന്ന് വെക്കുന്നതാണ് നല്ലത് എന്നാണ് കഴിഞ്ഞ  വിവാഹത്തെക്കുറിച്ച് താരത്തിന് പറയാനുള്ളത്.

നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങൾ ചെയ്യുന്നത് എന്നും അദ്ദേഹം ഇന്നും എനിക്ക് പ്രിയപെട്ടവനാണ്. ഒരു കൈയോ കാലോ എന്നോക്കെ ഉള്ള പോലത്തെ സ്‌നേഹമാണ്. ഒരു പേപ്പറിൽ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ്‌നേഹം ഇല്ലാതാകില്ലല്ലോ എന്നും രഞ്ജിനി തുറന്നു പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*