വെളുത്ത് തുടുത്ത് സുന്ദരിയായ വധുവിനെ വേണമെന്ന് പരസ്യം.. വരന്റെ യോഗ്യത കണ്ട് ചിരിച്ച് വായനക്കാർ…

കെട്ടിലും മട്ടിലും പൂർണത വരുത്താൻ ശ്രമിക്കുന്നവരാണ് ഓരോ പരസ്യക്കാരും. അതിൽ ഒരുപടി മുകളിലാണ് വിവാഹം പരസ്യങ്ങൾ. ഉപയോഗിക്കുന്ന ഓരോ വാക്കിലും ഭംഗിയും മികവും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ പല വിവാഹം പരസ്യങ്ങളും വാർത്തയാവാറുണ്ട്.

  അത്തരത്തിലൊരു വിവാഹം പരസ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.  നോയിഡയിൽ നിന്നുള്ള യുവാവിന്റെ വിവാഹ പരസ്യം ആണ് വലിയ ചർച്ചയാകുന്നത്.  ടൈംസ് ഓഫ് ഇന്ത്യയുടെ ഡൽഹി എഡിഷനിൽ വന്ന പരസ്യം ശാരദ എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ പരസ്യം  പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ഇത് വെറുമൊരു ചർച്ചയല്ല. ഈ പരസ്യം  കാണുന്നവർ മുഴുവൻ ചിരിക്കുകയാണ്. വെളുത്ത് തുടുത്ത് സുന്ദരിയായ വധുവിനെ അന്വേഷിച്ചു കൊണ്ടുള്ള വിവാഹ പരസ്യത്തിൽ വരന്റെ യോഗ്യത വിവരിക്കുന്ന ഒരു വാക്കിൽ അക്ഷരം പിഴച്ചതാണ് കാരണം.

ഒരു വാചകത്തിൽ ഓരോ വാക്കിനും ഒരു വാക്കിൽ ഓരോ അക്ഷരത്തിനും പലതും ചെയ്യാൻ സാധിക്കുമെന്ന് ഉറക്കെ പറയുന്ന ചെറിയ വലിയ ഒരുപാട് അക്ഷര തെറ്റാണ് ഇവിടെ വിഷയമായത്. ഒരു അക്ഷരമല്ലേ…  അതിലെന്തിരിക്കുന്നു എന്ന ചോദ്യം വെറുതെയാണ്. ഇവിടെ ഈ അക്ഷരത്തിലാണ് എല്ലാം.

വ്യവസായിയും സമ്പന്നനുമായ യുവാവ് (Industrialist affluent) എന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അടിച്ചു വന്നപ്പോൾ ഒരക്ഷരം മാറിപ്പോയി. Industrialist effluent എന്നായിപ്പോയി. ഇതോടെ അർഥവും മാറി. സമ്പന്നന്‍ എന്നതിന്റെ സ്ഥാനത്ത് വ്യവസായശാലകളില്‍ നിന്നു പുറം തള്ളുന്ന മലിനവസ്തുക്കള്‍ എന്നായിപ്പോയി അർഥം.

അർത്ഥം  മാറാൻ ഒരുപാട് അക്ഷരങ്ങൾ വേണമെന്നില്ല. എന്തായാലും പരസ്യം കേമമായി. സമൂഹ മാധ്യമങ്ങളിൽ അർത്ഥവത്തായ ഒരു ചിരി പടർത്താൻ അതിന് കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*