എന്റെ പങ്കാളിയുടെ വിവരങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കിത്തരുവാൻ പോകുവാണോ?

പങ്കാളിയെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്താൻ വിസമ്മതിക്കുന്നവരാണ് സെലിബ്രിറ്റികളിൽ പലരും. മലയാളികൾക്ക് പ്രിയങ്കരരായ മിക്ക സെലിബ്രിറ്റികളും ഇങ്ങനെയാണ്. ഈ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നവർ കുറവല്ല. സമൂഹവുമായും പ്രേക്ഷകരുമായും അടുത്തിടപഴകുന്ന പല സെലിബ്രിറ്റികളും തന്റെ കുടുംബ വിവരങ്ങളും പങ്കാളിയെയും പരിചയപ്പെടുത്താറില്ല.

അക്കൂട്ടത്തിൽ പെട്ടയാളാണ് നടി കസ്തൂരി. സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും തന്റെതായ നിലപാടും അഭിപ്രായം തുറന്നു പറഞ്ഞ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കസ്തൂരി പക്ഷേ ഇതുവരെ ഭർത്താവിനെയോ കുഞ്ഞിനെയും പൊതു ഇടങ്ങളിൽ പരിചയപ്പെടുത്തിയിട്ടില്ല.

അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറലാകുന്നത്. “പൊതുവായി പറഞ്ഞാൽ ഒട്ടുമിക്ക സെലിബ്രിറ്റികളും അവരുടെ പങ്കാളിയെ ലോകത്തിന് മുൻപിൽ അധികം പരിചയപ്പെടുത്താറില്ല. അതിന് എന്തെങ്കിലും കാരണമുണ്ടോ?” എന്നാണ് ആരാധകന്റെ ചോദ്യം.

ഇതിന് താരം വ്യക്തമായ ഒരു വിശദീകരണം നൽകുകയാണ് ചെയ്തത്. ആ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എല്ലാ സെലിബ്രിറ്റികളും പറയാൻ മനസ്സിൽ കരുതിയത് നടി കസ്തൂരി ഏറ്റെടുത്തു പറഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ.

താരത്തിന്റെ മറുപടി ഇങ്ങനെ:

“കൊച്ചു കുട്ടികളെ പോലും ഞരമ്പന്മാർ വെറുതെ വിടാതിരിക്കുമ്പോൾ എന്തിനാണ് ഞാൻ എന്റെ കുടുംബത്തെ കുറിച്ച് വ്യക്തമാക്കുന്നത്? എന്റെ പങ്കാളിയുടെ വിവരങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കിത്തരുവാൻ പോകുവാണോ? എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. അത് ഒരു പ്രദർശനവസ്തുവല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരെ കുറിച്ചറിയാം. മറ്റുള്ളവർ എന്തിന് അതറിയണം?”

Be the first to comment

Leave a Reply

Your email address will not be published.


*