പ്രിയ ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി : ഫോട്ടോസ് കാണാം

നേഹ കക്കർ എന്ന ഗായകിയെ ആർക്കും പറഞ്ഞു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബോളിവുഡിലെ പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി തീർത്ത സ്വര മാധുര്യം ആണ് നേഹ കക്കർ. പാടിയ പാട്ടിന്റെ വരികളിലൂടെയും ഈണത്തിലൂടെയും ഒരുപാട് കാലത്തേക്ക് പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന സ്വരവുമായി താരം എത്താറുണ്ട് എപ്പോഴും.

എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത് നേഹ കക്കറിന്റെ വിവാഹ ഫോട്ടോയും വീഡിയോയും ആണ്. റോഹൻ പ്രീത് സിംഗ് ആണ് വരൻ. നീണ്ട കാല പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സുന്ദരമായ വെഡിങ് വീഡിയോയും ഫോട്ടോഷൂട്ടും വൈറലാവുകയാണ് ഇപ്പോൾ

അതീവ സുന്ദരിയായാണ് ഓരോ ഫോട്ടോയും വീഡിയോയും നേഹയെ കാണാൻ സാധിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഇൻസ്റ്റാഗ്രാമിൽ മറ്റു സമൂഹ മാധ്യമങ്ങളിലും നേഹയുടെ വിവാഹ വീഡിയോയും ഫോട്ടോസും വൈറലായിരിക്കുകയാണ്. അത്രത്തോളം പ്രേക്ഷകപ്രീതി താരത്തിനുണ്ട്.

ഒക്ടോബർ 23 നാണ് ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടത്. പക്ഷേ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകൾ. ഡൽഹിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അത്യാഡംബര പൂർണമായിരുന്നു വിവാഹ ചടങ്ങുകളും ആഘോഷങ്ങളും.

കോ വിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തന്നെയായിരുന്നു വിവാഹ ആഘോഷങ്ങൾ. സാമൂഹിക അകലം പാലിക്കാൻ ഉള്ളതു കൊണ്ടും ഒരുപാട് പേർക്ക് ഒരുമിച്ചു കൂടാൻ പ്രയാസമുള്ളത് കൊണ്ടും വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ.

Be the first to comment

Leave a Reply

Your email address will not be published.


*