2 ഭാര്യമാരുള്ള എന്റെ ജീവിതം കണ്ട് എന്നെ ആരും അനുകരിക്കരുത്.. സന്തോഷജീവിതം ഉണ്ടാവണമെന്നില്ല

ബിഗ് ബോസ് എന്ന പരമ്പരയിലൂടെ മലയാളി അടുത്തറിഞ്ഞ താരമാണ് ബഷീർ ബാഷി. രണ്ട് വിവാഹം കഴിച്ചു എന്ന് തന്നെയാണ് വ്യത്യസ്തത. രണ്ടു വിവാഹം കഴിച്ചതിന് പേരിൽ ഒരുപാട് വിമർശനങ്ങൾക്ക് താരം ഇരയായിരുന്നു. എന്നാൽ വിമർശകർക്ക് വ്യക്തമായ മറുപടി നൽകി മുന്നോട്ടു പോവുകയാണ് ബഷീർ ബാഷി ചെയ്തത്.

അതു കൊണ്ടു തന്നെ ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ബഷീർ ബാഷി. അതു പോലെ തന്നെ കുടുംബവും. രണ്ട് ഭാര്യമാരും മക്കളും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ്. എല്ലാവരും ഒരുമിച്ചുള്ള യൂട്യൂബ് ചാനലും കല്ലുമ്മക്കായ വെബ് സീരിയസ് എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

രണ്ടു ഭാര്യമാർ ഉണ്ടായിട്ടും എങ്ങനെ കുടുംബ ജീവിതം എത്രത്തോളം ഹാപ്പിയായി കൊണ്ടു പോകാൻ കഴിയുന്നു എന്ന് പ്രേക്ഷകരിൽ പലരും ബഷീർ ബാഷിയോട് ചോദിക്കാറുണ്ട് പലപ്പോഴും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ ഒരുപാട് ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന് ക്കൂട്ടി ചേർത്തു കൊണ്ടാണ് ഇത്തരത്തിൽ ആരാധകർ ബഷീർ ബാഷിയോട് ചോദ്യങ്ങൾ ഉന്നയിക്കാറുള്ളത്.

ഒരുപാട് സമയങ്ങളിലും സന്ദർഭങ്ങളിലും ആയി പല ആരാധകരും ഈ ചോദ്യം ബഷീർ ബാഷിയോട് ചോദിച്ചിട്ടുണ്ട് ഇപ്പോൾ ബഷീർ ബഷി അതിനുള്ള വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്. എന്റെ ജീവിതത്തിൽ ഇത് സംഭവിച്ചു പോയതാണ് ഞാൻ രണ്ടു വിവാഹംചെയ്ത സുന്ദരമായ ജീവിക്കുന്നത് കണ്ടിട്ട് ആരും അനുകരിക്കരുത് എന്നാണ് മറുപടി

ഇനി ആരെങ്കിലും രണ്ടു വിവാഹം ചെയ്താൽ അതിൽ നിന്നും ഉണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് താൻ ഉത്തരവാദി ആയിരിക്കില്ല എന്ന് രസകരമായി താരം കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ട്. ആദ്യ സമയങ്ങളിൽ ഒരുപാട് വിമർശനങ്ങൾക്ക് ഇരയായിരുന്നു ബഷീർ ബാഷി. പക്ഷേ രണ്ട് ഭാര്യമാരും ഒത്തുള്ള സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നതിലൂടെ വിമർശകരുടെ വാക്കുകളുടെ മുന ഓടിക്കുകയാണ് ബഷീർ ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*