സുഹൃത്തിന്റെ വിവാഹസമ്മാനമായി ഖത്തറിലേക്ക് ഹണിമൂൺ ട്രിപ്പ്‌.. ഒപ്പം കെണിയും..

സമ്മാനങ്ങൾ കിട്ടുന്നത് എല്ലായ്പ്പോഴും സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് കിട്ടുന്നത് ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആണെങ്കിൽ സന്തോഷം ഇരട്ടിയാണ്. അങ്ങനെയാണ് മുംബൈ സ്വദേശികളായ അനീബ യും ഭർത്താവ് ഷാരികും മനസ്സിൽ കരുതിയത്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഹണിമൂൺ ആഘോഷിക്കാൻ ഖത്തറിലേക്ക് പോകാനുള്ള ടിക്കറ്റും ചെലവും ആണ് ബന്ധു നവദമ്പതികൾക്ക് നൽകിയത്. സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ല ല്ലോ ഹണിമൂൺ ആഘോഷിക്കാൻ ഒരു പൈസ പോലും ചെലവില്ലാതെ വിദേശത്തൊക്കെ പോകാൻ സാധിക്കുക എന്നത് വളരെ ആനന്ദം ഉള്ള കാര്യമാണ് പക്ഷേ…

ഖത്തറിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ഉം യാത്രയിലും മാത്രമേ സന്തോഷം ഉണ്ടായുള്ളൂ അവിടെ എത്തിയത് മുതൽ സന്തോഷവസ്ഥയ്ക്ക് മാറ്റം ഉണ്ടായി. പിന്നീടങ്ങോട്ട് പോലീസും ചോദ്യംചെയ്യലും വിചാരണകളും ജയിലും തടവും പിഴയും ഒക്കെയായിരുന്നു.

യുവതി ഗർഭാവസ്ഥയുടെ തുടക്കത്തിലായിരുന്നു എന്ന് കൂടെ കൂട്ടി ചേർത്തു വായിക്കുമ്പോഴാണ് ദമ്പതികൾ അനുഭവിച്ച വിഷമങ്ങൾ എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്. സുഹൃത്തിനെ സ്നേഹ വലയത്തിന്റെ ഉള്ളിൽ നിന്ന് വഞ്ചനയുടെ കറുത്ത മുഖം മനസ്സിലാക്കാനും തിരിച്ചറിയാനും വൈകിയത് മാത്രമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

2019 ജൂൺ 6നാണ് ദമ്പതികൾ ഖത്തറിലെ ഹംദ് എയർപോർട്ടിൽ ചെന്ന് ലാൻഡ് ചെയ്യുന്നത്. ഇവർ അവിടെ ഇറങ്ങിയപ്പോൾ തന്നെ അവിടെയുള്ള പോലീസ് ഇവരെ വലയും ചെയ്യുകയായിരുന്നു. ദമ്പതികൾ കാര്യമറിയാതെ പരിഭ്രമിച്ചു. അന്യ രാജ്യത്ത് ചെന്ന ഉടനെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് വളരെ പ്രയാസകരമായ ഒന്നാണല്ലോ.

ഹണിമൂണിന് ടിക്കറ്റും ചെലവും എല്ലാം സ്പോൺസർ ചെയ്ത സുഹൃത്ത് ഖത്തറിലെ സുഹൃത്തിന് കൊടുത്തയക്കാൻ വേണ്ടി അല്പം സാധനങ്ങൾ ഏൽപ്പിച്ചിരുന്നു അതിനുള്ളിലാണ് ചതി ഒളിഞ്ഞിരുന്നത് എന്ന് പിന്നീടാണ് ഇവർക്ക് മനസ്സിലായത്. ആ പൊതിയിൽ ഹാഷിഷ് ആയിരുന്നു എന്ന് പോലീസ് കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

പത്ത് വർഷം കഠിന തടവും ഒരു കോടി രൂപ പിഴയും ഈടാക്കുകയാണ് പോലീസുകാർ ചെയ്തത് തിരിച്ചൊന്നും പറയാനോ പ്രവർത്തിക്കാൻ ഉള്ള ഉള്ള പ്രാപ്തി നവദമ്പതികൾക്ക് ഉണ്ടായിരുന്നില്ല. നിരപരാധികളാണ് എന്ന് തെളിയിക്കാൻ ഒരുപാട് വർഷം കാത്തിരിക്കേണ്ടി വന്നു. ഇതിനിടയിൽ ജയിലിൽ വച്ചാണ് യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയത് പോലും.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും മുംബൈ പോലീസും കഠിനമായി ഒരു വർഷത്തോളം പ്രയത്നിച്ചതിന്റെ ഫലമായി ബന്ധു നവ ദമ്പതികളെ ചതിക്കുകയായിരുന്നു എന്ന് കണ്ടെത്തുകയും തെളിയിക്കാൻ സാധിക്കുകയും ബന്ധുവിനെയും കൂട്ടരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് അൽപ്പമെങ്കിലും അറുതി വന്നത്.

മുംബൈ പോലീസ് ഇപ്പോൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഖത്തറിലെ ജയിലിൽ കഴിയുന്ന നവ ദമ്പതികളെ മോചിപ്പിച്ച നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ എൻ സി ബി. മുംബൈ പോലീസിലെ പക്കലുള്ള തെളിവുകൾ അതിലേക്കുള്ള നല്ലൊരു പ്രതീക്ഷയാണ് നൽകുന്നത് എന്നാണ് യുവതിയുടെ അമ്മ സൂചിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*