വൈറലായി പ്രിയതാരം വിന്ദുജയുടെ നവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ട് 😍👌

കേരളീയർ നവരാത്രി ആഘോഷിക്കുന്ന തിരക്കിലാണ്. സർവ വിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗാ ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ് നവരാത്രി ആഘോഷത്തിന് പിന്നിൽ ഉള്ള ഐതിഹ്യം. അതിനുവേണ്ടിയാണ് നവരാത്രിപൂജ നടത്തപ്പെടാറുള്ളത്.

ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന വിശേഷാൽ അവസരമാണ് നവരാത്രി മഹോത്സവം. അതു കൊണ്ടു തന്നെയാണ് ആഘോഷങ്ങൾക്ക് നവരാത്രി എന്ന പേര് വരാനും കാരണം. ദുർഗ്ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെ ഒമ്പത് ദിവസങ്ങളിലായി പൂജിച്ച പ്രീതിപ്പെടുത്താനാണ് ആഘോഷങ്ങൾ.

ഈ നവരാത്രി ക്കാലത്ത് വൈറലാകുന്നത് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ വിന്ദുജ വിക്രമന്റെ ഫോട്ടോ ഷൂട്ട് ആണ്. ദുർഗ്ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളുടെ ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിന് വേണ്ടി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഒമ്പത് അവതാരങ്ങളിൽ ആറെണ്ണം ഇതുവരെ താരം പോസ്റ്റ് ചെയ്തു കഴിഞ്ഞു.

ചന്ദന മഴ എന്ന സീരിയലിലൂടെയും അമൃത എന്ന കഥാപാത്രത്തിലൂടെ യും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു വിന്ദുജാ വിക്രമൻ. മേഘ്ന വിൻസെന്റ് ആയിരുന്നു ഈ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്. മേഘ്ന മാറിയതോടെയാണ് ബിന്ദുജ കഥാ പാത്രത്തിലേക്ക് വരുന്നത്. ആദ്യം ആരാധകരിൽ നിന്ന് പ്രോത്സാഹനം ലഭിച്ചിട്ടില്ല എങ്കിലും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങൾ കൊണ്ട് പെട്ടെന്ന് ആരാധകരുടെ ഉണ്ടാക്കാൻ വിന്ദുജ വിക്രമന് സാധിച്ചു.

നവരാത്രി എന്ന പദത്തിന് സംസ്കൃതത്തിൽ അർത്ഥം ഒൻപത് രാത്രികൾ എന്നാണ്. ദുർഗ്ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെ ഒമ്പത് രാത്രി കൊണ്ട് പൂജിച്ച പ്രീതിപ്പെടുത്തുന്ന ആഘോഷങ്ങൾ ആയതു കൊണ്ടാണ് നവരാത്രി എന്ന പേരുവന്നത് എന്നാണ് ഐതിഹ്യങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നത്.

നവ രാത്രിയായി ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷ ചടങ്ങുകൾ ആണ് എല്ലാ വർഷവും നടത്താറുള്ളത് പക്ഷേ കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ച വെച്ചതുകൊണ്ട് വിപുലമായ ആഘോഷങ്ങൾ ഒന്നും ഒരു ക്ഷേത്രത്തിലും നടക്കുന്നില്ല പക്ഷേ വിന്ദുജ വിക്രമൻ അവതാരങ്ങളെ ആവാഹിച്ച ഫോട്ടോഷൂട്ടിലൂടെ വൈറലാവുകയാണ് ഇപ്പോൾ

Be the first to comment

Leave a Reply

Your email address will not be published.


*