മേഘ്നായെയും കുഞ്ഞിനെയും ബാംഗ്ലൂരിലെ ആശുപത്രിയിലെത്തി സന്ദർശിച്ച് നസ്രിയയും ഫഹദും

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബം ആണ് ചിരഞ്ജീവി സർജയുടെ കുടുംബം. ചിരഞ്ജീവിയുടെ അകാല മൃത്യുവും വേർപാടും പ്രേക്ഷകരെ ഇത്രത്തോളം സങ്കടത്തിൽ ആഴ്ത്തിയതും മേഘ്നാരാജ്ന്റെ ഗർഭാവസ്ഥയും പ്രസവവും എല്ലാം പ്രേക്ഷകർ ആഘോഷമാക്കുന്നതും അതു കൊണ്ടു തന്നെയാണ്.

മേഘ്നയേയും സർജ കുടുംബത്തെയും പോലെ പ്രേക്ഷകരും കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ചിരഞ്ജീവിയുടെ അഭാവത്തിലാണ് കുഞ്ഞ് പിറക്കുന്നത് എന്ന സങ്കടം മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 22നായിരുന്നു പ്രസവം. ഒരു ആൺകുഞ്ഞിന് ആണ് മേഘ്നരാജ് ജന്മം നൽകിയത്.

ഇപ്പോൾ മേഘ്നാ രാജിനെയും കുഞ്ഞിനെയും ബാംഗ്ലൂരിലെ ആശുപത്രിയിലെത്തി സന്ദർശിച്ച് നസ്രിയയുടെയും ഫഹദിനെയും വീഡിയോയും വാർത്തയും ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മേഘ്ന യുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നസ്രിയ. നസ്രിയയും ഫഹദും ആണ് മേഘ്നയെയും കുഞ്ഞിനെയും സന്ദർശിക്കാനായി ആശുപത്രിയിലെത്തിയത്.

മേഘ്ന ഗർഭം ധരിച്ച് നാലു മാസം പിന്നിട്ടപ്പോഴാണ് ചിരഞ്ജീവി സർജയുടെ അകാല വേർപാട് ഉണ്ടായത്. ചിരഞ്ജീവിയുടെ അഭാവത്തിലും സർജ കുടുംബവും പ്രേക്ഷകരും മേഘ്നയ്ക്ക് നല്ല പിന്തുണ നൽകിയിരുന്നു. കുഞ്ഞിനുവേണ്ടി ധ്രുവ് നൽകിയ വെള്ളി തൊട്ടിലും വളരെയേറെ ശ്രദ്ധേയമായിരുന്നു

Be the first to comment

Leave a Reply

Your email address will not be published.


*