പലർക്കും ഇന്നും അറിയില്ല സുരാജിന്റെ വലതു കയ്യിലെ വൈകല്യത്തെക്കുറിച്ച്

മലയാള ചലചിത്ര പ്രേക്ഷകർക്ക് പ്രിയങ്കരനായ കൊമേഡിയൻ ആണ് സുരാജ് വെഞ്ഞാറമൂട്. ഒരു ദേശീയ അവാർഡും നാല് സംസ്ഥാന അവാർഡുകൾ ഒന്നും വേണ്ട സുരാജിനെ പ്രേക്ഷകർ ഓർത്തിരിക്കാനും സുരാജിന്റെ ഓരോ വാക്കുകൾക്ക് കയ്യടിക്കാനും. അത്രത്തോളം പ്രേക്ഷകരുടെ മനസ്സിൽ ആഴ്ന്നിറങ്ങിയ ഒരു വ്യക്തിത്വം ആയി മാറിയിട്ടുണ്ട് സുരാജ്.

ഇങ്ങനെയൊക്കെ ആണെങ്കിലും സുരാജിന്റെ വലതുകൈ മടക്കാനും നിവർത്താനും കഴിയാത്തത്ര കാഠിന്യത്തിൽ വൈകല്യം ഉണ്ടായിട്ടാണ് ഇത്രത്തോളം ജീവിച്ചതും അഭിനയിച്ചതും എന്ന് എത്ര പേർക്കറിയാം. എന്തെങ്കിലും ഒരു ശാരീരിക അസ്വസ്ഥത ഉണ്ടായി ജീവിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അഭിനയിക്കാൻ.

മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടും വലതുകൈക്ക് പ്രകടമായ പ്രശ്നം ഉണ്ടായത് ഒരു പ്രേക്ഷകർക്കും മനസ്സിലായില്ല. പ്രേക്ഷകർക്ക് ഒന്നു മാത്രമല്ല കൂടെ അഭിനയിക്കുന്നത് സഹപ്രവർത്തകർക്ക് പോലും പറഞ്ഞാൽ അല്ലാതെ തിരിച്ചറിയാൻ കഴിയാത്തത്ര രൂപത്തിൽ ഇത് മറച്ചുവെച്ചാണ് സുരാജ് വെഞ്ഞാറമൂട് ജീവിക്കുന്നത് തന്നെ.

ഇപ്പോൾ അടുത്തൊന്നും സംഭവിച്ചതല്ല അപകടം തന്റെ പത്താം ക്ലാസ് റിസൾട്ട് വന്ന അന്ന് സൈക്കിളിൽ നിന്ന് വീണു കൈയൊടിഞ്ഞതാണത്രേ. അന്ന് 3 സർജറി വേണ്ടിവന്നു വലതു കൈയ്യിൽ. അന്നു മുതൽ ഇന്നുവരെയും പ്രയാസപ്പെട്ടല്ലാതെ വലതുകൈ മടക്കാനും നിവർത്താനും കഴിയില്ല. ഭക്ഷണം കഴിക്കുമ്പോൾ പോലും പ്രയാസമുണ്ട് അദ്ദേഹത്തിന്.

അഭിനയിക്കുമ്പോൾ ഒരിത്തിരി പോലും ഈ വൈകല്യം പ്രകടമാക്കാത്ത ഇരിക്കാൻ സുരാജ് കഷ്ടപ്പെടാൻ ഉണ്ട്. കാരണം സുരാജിനല്ലേ കൈക്ക് പ്രശ്നമുള്ളൂ. ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കില്ലല്ലോ? എന്നാണ് അദ്ദേഹത്തിന്റെ തന്നെ വാക്കും ചിന്തയും.

ഈയൊരു കാരണത്താൽ മാത്രം പലയിടത്തുനിന്നും പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട് പലരും കളിയാക്കി ചിരിച്ചിട്ടുണ്ട് പലരും വേറെ അർത്ഥങ്ങളിൽ വൈകല്യത്തെ കണ്ടിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പ്രകടമാകുന്ന വൈകല്യത്തെ കോമഡി എന്ന് പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട്. അതുമല്ലെങ്കിൽ അടിച്ചു ഫിറ്റാണ് തല നേരെ നിൽക്കുന്നില്ല എന്ന തരത്തിലും കളിയാക്കൽ കേട്ടിട്ടുണ്ടത്രേ.

സിനിമയിൽ വരുന്നതിനു മുമ്പും വന്ന തുടക്ക സമയങ്ങളിലും കള്ളുകുടിയൻ സ്കിറ്റുകൾ അഭിനയിച്ച വ്യക്തി താരമാണ് സുരാജ്. കൈയുടെ വൈകല്യതോടൊപ്പം ഒരുപാട് സൈറ്റുകളിൽ കുടിയൻ ആയി അഭിനയിക്കുകയും ചെയ്തു എന്നത് തന്നെ ഒരു തനി കുടിയൻ ആയി ആളുകൾ നിരീക്ഷിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് കുടിയൻ സ്കിറ്റ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

സിനിമകൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഫൈറ്റിംഗ് സീൻ ഷൂട്ട് ചെയ്യുമ്പോഴും മറ്റും കൈക്ക് നല്ല വേദന അനുഭവപ്പെടാറുണ്ട് എന്നും ഇങ്ങനെ ഒരു വൈകല്യമുള്ള തുറന്നു പറഞ്ഞാൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം കാരണത്താൽ ആരും കാണാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട് ഒരുപാട് എന്നും സുരാജ് ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്.

സുരാജ് ഉള്ള പടം ഹിറ്റാണ് എന്നതിന് അഭിനയ വൈഭവം മാത്രമല്ല കാരണമെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്രത്തോളം വലിയ ഒരു വൈകല്യം പ്രകടമാവാത്ത രൂപത്തിൽ ഇതുവരെ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടും ഒരു പ്രേക്ഷകന് പോലും സംശയം തോന്നിപ്പിക്കാത്ത രൂപത്തിൽ എത്രത്തോളം ഭംഗിയായി ജീവിക്കാനും അഭിനയിക്കാനും കഴിഞ്ഞു എന്ന് തന്നെയാണ് സുരാജ് എന്ന താരത്തിന്റെ മഹത്വം.

Be the first to comment

Leave a Reply

Your email address will not be published.


*