ഉമ്മയെടുത്ത ഫോട്ടോസ് പങ്കു വെച്ച് പ്രിയതാരം ശാലിൻ സോയ 🥰👌

മലയാള ചലചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാലിൻ സോയ. രണ്ടായിരത്തി നാലിൽ പുറത്തുവന്ന കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ശാലിൻ സോയ വന്നത്. അഭിനയം മാത്രമല്ല തനിക്ക് വഴങ്ങുക എന്നും സംവിധായക മേഖലയിലും പരീക്ഷണങ്ങൾ നടത്തി താരം ഇപ്പോൾ തിളങ്ങി കൊണ്ടിരിക്കുകയാണ്.

ശാലിൻ സോയ ഇപ്പോൾ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ബോറടിച്ചതിനാൽ ഗ്രീക്ക് പ്രചോദിത ബോഹോ ലുക്ക് ഒന്ന് പരീക്ഷിച്ചു എന്നും ചിത്രങ്ങൾ പകർത്തിയത് അമ്മയാണെന്നും ആണ് താരം കുറിച്ചിരിക്കുന്നത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിലാണ് ചിത്രങ്ങളെല്ലാം. അമ്മയാണ് ചിത്രങ്ങളെടുത്തത് എന്നത് വളരെ അപൂർവവും വ്യത്യസ്തവുമായ തോന്നിയെന്നും ചിത്രങ്ങളിൽ താരം പൂർവാധികം സുന്ദരി ആയിട്ടുണ്ട് എന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.  പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായി.

ബാലതാരമായാണ് ശാലിൻ സോയ സിനിമാരംഗത്തേക്ക് കടന്നുവരുന്നത് എങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടാനും ശ്രദ്ധയാകർഷിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്ത് സജീവമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ വേഷങ്ങളും മനസ്സുകളിൽ തങ്ങിനിൽക്കുന്ന തന്നെയായിരുന്നു.

നായക കഥാപാത്രങ്ങളുടെ അനിയത്തി വേഷങ്ങളിലൂടെയാണ് അധികവും പ്രേക്ഷകരുടെ മുന്നിലേക്ക് ശാലിനി  പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുഞ്ചാക്കൊ ബോബന്റെ കൂടെ  എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ ,മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നീ സിനിമകളിലെ അഭിനയങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*