കെട്ടുന്നെങ്കിൽ ഇവളെ പോലെ ആരെയെങ്കിലും ഒരാളെ കെട്ടണം… വിവാഹത്തെക്കുറിച്ച് ചിന്തിച്ച ആ സന്ദർഭം വിവരിക്കുകയാണ് റഹ്മാൻ

മലയാള സിനിമയും ഇപ്പോൾ സജീവമല്ല എങ്കിലും പ്രേക്ഷകരുടെ മനസ്സുകളിൽ ചെറുതല്ലാത്ത ഒരു സ്ഥാനം നേടിയെടുത്ത താരമാണ് റഹ്മാൻ. നായകനായും സഹായകനായും വില്ലനായും എല്ലാം താരം സിനിമയിൽ വന്നിട്ടുണ്ട്. അഭിനയിച്ച വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുന്നവയായിരുന്നു എന്നത് തന്നെയാണ് ആ താരത്തിന്റെ മഹത്വം.

ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാനും ഒരുപാട് നല്ല കഥാ പാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറങ്ങി ച്ചെല്ലാനും റഹ്മാന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ റഹ്മാൻ ഭാര്യയെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിൽ വന്ന കാലം മുതൽ പറഞ്ഞു തുടങ്ങണം അങ്ങനെയാണ് റഹ്മാൻ പറഞ്ഞു തുടങ്ങുന്നതും. സിനിമയിൽ വന്ന് കുറച്ചു സമയത്തിനുള്ളിൽ തന്നെ നല്ലൊരു പ്രണയവും അതിന്റെതായ ബ്രേക്ക് അപ്പും എല്ലാം നടന്നു. തന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് തന്നെ 26 മത്തെ വയസ്സിലാണ് എന്നാണ് റഹ്മാൻ പറയുന്നത്.

ആ ചിന്ത വീട്ടുകാർക്ക് വന്ന ഉടനെ തുടങ്ങി പെണ്ണുകാണലും ആലോചനകളും പലതിനും ഞാൻ നോ പറഞ്ഞു. അതിനുശേഷം ചെന്നൈയിൽ ഒരു സുഹൃത്തിനെ ഫാമിലി ഫങ്ക്ഷൻ പോയി അവിടെയാണ് മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു രംഗം ഉണ്ടായത്. വേറൊന്നുമല്ല തട്ടമിട്ട മൂന്നുപെൺകുട്ടികൾ.

അപ്പോൾ മനസ്സിൽ തോന്നിയത് കെട്ടുന്നെങ്കിൽ ഇവളെ പോലെ ആരെയെങ്കിലും ഒരാളെ കെട്ടണം എന്നാണ് അത് അന്നുതന്നെ കൂട്ടുകാരനോട് പങ്കുവെക്കുകയും ചെയ്തു ആ സുഹൃത്ത് തന്നെയാണ് മെഹ്റുവിന്റെ അഡ്രസ്സ് കണ്ടുപിടിച്ചതും പെണ്ണ് ചോദിച്ചതും എല്ലാം.

ഇനിയും ട്വിസ്റ്റുകൾ കിടക്കുകയാണ് കേട്ടോ മലയാളം ഒട്ടും അറിയാത്ത ഹാജി മൂസയുടെ പരമ്പരയിൽപ്പെട്ട സിൽക്ക് ബിസിനസുകാർ ആയിരുന്നു അവർ എന്ന് പിന്നീടാണ് ഞങ്ങൾ മനസ്സിലാക്കുന്ന തന്നെ. കച്ചിൽ ആണ് അവരുടെ കുടുംബം പോരാത്തതിന് സിനിമയൊന്നും കാണാറില്ല പോലും. അങ്ങനെ നിബന്ധനകൾ ഒക്കെ വെച്ച് വിവാഹം കഴിഞ്ഞു.

ഇങ്ങനെയൊക്കെ ആണെങ്കിലും ഭാര്യ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് പോലും തോന്നിയ സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് റഹ്മാൻ പങ്കുവെക്കുന്നത്. സിനിമകളിലൊന്നും അവസരം ലഭിക്കാതെ രണ്ടാമത്തെ മോൾ ഉണ്ടാകുന്നതിനുമുമ്പ് സ്തംഭനാവസ്ഥയിൽ ആയ ഒരു കാലമുണ്ടായിരുന്നു എന്നും റഹ്മാൻ ഓർത്തെടുക്കുന്നു.

എവിടേക്കെങ്കിലും ഒന്ന് പുറത്തിറങ്ങണമെങ്കിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. അതിനെ കഴിയാതെ വന്നതോടുകൂടി പൂർണ്ണമായും വീട്ടിൽ ഇരിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോൾ അത് വരും. വാക്കിൽ എന്തോ ഭാഗ്യം ഉള്ളതായി ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു കാരണം പിന്നീട് ഒരിക്കലും സിനിമ ഇല്ലാതെ താൻ വിഷമിച്ചിട്ട് ഇല്ല എന്നാണ് റഹ്മാനെ വാക്കുകൾ.

മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ് റഹ്മാൻ പക്ഷേ ജനിച്ചതും വളർന്നതുമെല്ലാം അബുദാബിയിലാണ് അബുദാബിയിൽനിന്ന് പിന്നീട് താമസം മാറിയത് ചെന്നൈയിലേക്ക് ആണ്. ലോകപ്രശസ്തനായ ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ ഈ റഹ്മാൻ റെ ഭാര്യ സഹോദരിയുടെ ഭർത്താവാണ്.

Be the first to comment

Leave a Reply

Your email address will not be published.


*