“ഇത് എൻറെ അക്കൗണ്ടാണ്. ഇവിടെ എനിക്ക് ഇഷ്ടം ഉള്ളതാണ് ഞാൻ പറയുക. നിങ്ങൾക്ക് സൗകര്യമില്ലെങ്കിൽ അൺഫോളോ ചെയ്തു പോകാം”

മലയാളി ചലച്ചിത്ര പ്രേക്ഷകർ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് അനുമോൾ. നിരവധി നല്ല സിനിമകളിലൂടെ നല്ല വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു അനുമോൾ. മലയാളത്തിലും തമിഴിലും ഒരുപോലെ അഭിനയം വൈദഗ്ത്യം പ്രകടിപ്പിച്ച താരമാണ് എന്നതും വ്യത്യസ്തത പുലർത്തുന്നുണ്ട്.

ചായില്യം ഇവൻ മേഘരൂപൻ വെടിവഴിപാട് തുടങ്ങിയ സിനിമകളിൽ ചെയ്ത വേഷങ്ങളിലൂടെയാണ് ഇപ്പോഴും പ്രേക്ഷകർ അനുമോളെ ഓർത്തിരിക്കുന്നത്. തന്മയത്വം ഉള്ള ഭാവപ്രകടനങ്ങൾ കാരണം ചുരുങ്ങിയ കാലം കൊണ്ടു തന്നെ അനുമോൾ പ്രേക്ഷകപ്രീതി ഒരുപാട് നേടിയെടുത്തു.

അഭിനയ മികവിലൂടെ തന്നെ ഒരുപാട് പ്രേക്ഷകപ്രീതി നേടിയെടുത്തു എങ്കിലും പ്രേക്ഷകരും ആരാധകരും ആയി താരം സമൂഹ മാധ്യമങ്ങളിലൂടെ സമയം എന്നെ വിളിക്കാറുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ് ഇപ്പോൾ. പുതിയ വിശേഷങ്ങളും ചെറിയ ചെറിയ സന്തോഷങ്ങളും മറ്റുമെല്ലാം താരം പ്രേക്ഷകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

വനിതാ താരങ്ങൾ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും നെഗറ്റീവ് കമന്റ്റ് ഒരു സ്വാഭാവികത മാത്രമായി മാറിയിരിക്കുകയാണ് അതിനു വേണ്ടി മാത്രം ചില അക്കൗണ്ടുകൾ എന്ന് വേണം മനസ്സിലാക്കാൻ. അത്തരത്തിലുള്ള ഒരു നെഗറ്റീവ് കമന്റ്റ് ഇന് ചുട്ട മറുപടി കൊടുക്കുകയാണ് അനുമോൾ. ആ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

അനുമോളുടെ പോസ്റ്റുകൾ എല്ലാം വെറുപ്പിക്കലാണ് എന്ന ഒരു വ്യക്തി പറഞ്ഞത്. വ്യക്തിക്കുള്ള മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. “ഇത് എൻറെ അക്കൗണ്ടാണ്. ഇവിടെ എനിക്ക് ഇഷ്ടം ഉള്ളതാണ് ഞാൻ പറയുക. നിങ്ങൾക്ക് സൗകര്യമില്ലെങ്കിൽ അൺഫോളോ ചെയ്തു പോകാം” ഇങ്ങനെയാണ്അനുമോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

എത്ര നല്ല ഫോട്ടോകളും മോശം കമന്റ് ലഭിക്കാറുണ്ട്. ഇപ്പോൾ അങ്ങനെ ലഭിക്കുന്ന താരങ്ങൾ പലരും മറുപടിയും നൽകി തുടങ്ങിയിട്ടുണ്ട്. മോശം കമന്റ് ഇട്ട പ്രേക്ഷകരെ തേച്ചൊട്ടിക്കുന്ന താരങ്ങളുടെ മറുപടി ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇതുകൊണ്ട് തന്നെയാണ്.

Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*