ഇങ്ങനെയുമുണ്ടോ കോപ്പി 😍 ഈ അമ്മയെയും മകളെയും മനസ്സിലായോ..

വളരെ ചെറുപ്പത്തിൽ തന്നെ സിനിമ അഭിനയം തുടങ്ങി തുടക്കം മുതൽ ഇന്നോളവും പ്രേക്ഷക പ്രീതിയും കയ്യടിയും നിലനിർത്തിയ വനിതാ താരമാണ് മീന. അഭിനയിച്ച കഥാ പാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയവയായിരുന്നു ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയാണ് ഇതുവരെയും മീന മലയാളികൾക്ക് പ്രിയങ്കരിയായത്.

ഇപ്പോൾ മീന പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ യും മകളുടെയും ഫോട്ടോ പ്രേക്ഷകർക്കു മുന്നിൽ പങ്കു വെച്ചിട്ടുള്ളത്. താര ത്തിന്റെ ബാല്യകാല ചിത്രവും, ഒപ്പം അതെ പോസിലുള്ള മകളുടെ ചിത്രവുമാണ് മീന പങ്കുവെച്ചത്. അമ്മയുടെ തനിപ്പകർപ്പാണ് മകൾ നൈനികയും.

അമ്മയെപോലുള്ള മകൾ എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രം പങ്കുവെച്ചത്. മകളുടെ തനിപ്പകർപ്പ് എന്ന് പറഞ്ഞാൽ പോരാ.. ഫോട്ടോകോപ്പി എന്ന് പറഞ്ഞാലും അധികം ഇല്ല എന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട് തന്നെയാണ് മീന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായത്.

മീനയുടെ മകൾ നൈനിക സിനിമ ജീവിതത്തിലും സൂപ്പർസ്റ്റാർ ആണ്. ദളപതി വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമ ജീവിതം ആരംഭിക്കുന്നത് തന്നെ. ആ ഒരൊറ്റ ചിത്രം മതി നൈനികയുടെ അഭിനയ വൈഭവം മനസ്സിലാക്കാൻ. അമ്മയെപ്പോലെ വെറും രൂപത്തിൽ മാത്രമല്ല കഴിവിലും മകൾ മികവു പുലർത്തുകയാണ്.

നിരവധി രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ആഘോഷമാക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. അമ്മയെപ്പോലെ അഭിനയത്തിലും അസാമാന്യമായ കഴിവ് പ്രകടിപ്പിക്കുന്ന മകളെ പ്രേക്ഷകർക്കും ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അമ്മയുടെയും മകളുടെയും ഫോട്ടോ പ്രേക്ഷകർ ആരവമായി കൊണ്ടാടുകയാണ്.

മീന മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ താരമാണ്. സാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന തുടക്കം കുറിച്ചത് അതിനുശേഷം ചെയ്ത എല്ലാ വേഷങ്ങളും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നത് ആയിരുന്നു.

ദൃശ്യം രണ്ടാം ഭാഗത്തിലെ ഷൂട്ടിംഗ് തുടങ്ങിയതു കൊണ്ട് ഇപ്പോൾ മീനയുടെ വിശേഷങ്ങളും മറ്റും പ്രേക്ഷകർക്കിടയിൽ ഇപ്പോഴും തരംഗമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*