പച്ച മിനി സ്‌കേർട്ടിൽ കിടിലൻ ഫോട്ടോഷൂട്ടുമായി സാനിയ ഇയപ്പനും പ്രിയാ വാര്യരും..

മമ്മൂട്ടിയുടെ ബാല്യ കാല സഖിയിലൂടെ ബാല താരമായി അഭിനയ ജീവിതത്തിൽ വന്ന് ക്വീനിലൂടെ നായികയായി ചുവടുറപ്പിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ജന ശ്രദ്ധ നേടിയതും പ്രേക്ഷകർക്ക് പ്രിയങ്കരിയായതും.

ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി വന്ന സാനിയയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാന രംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ അഭിനയിച്ച കഥാ പാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചവയായിരുന്നു.

ഇപ്പോൾ സാനിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരംഗമായി മുന്നേറുന്നത്. ഫോട്ടോഗ്രാഫർ ജിക്സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളിൽ ആണ് സാനിയ ഇയ്യപ്പൻ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സാനിയയോട് ഒപ്പം പ്രിയാ വാര്യരും ചിത്രങ്ങളിൽ ഉണ്ട്. വെള്ളയും പച്ചയും ആണ് ട്രെൻഡിംഗ് ആയ ചിത്രങ്ങളിലെ വേഷം. ആരാധകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*