ഏറ്റുമാനൂരിൽ 4 വയസുകാരിക്ക് സംഭവിച്ചത്.. നടുക്കം മാറാതെ ബന്ധുക്കൾ

നാലര വയസ്സ് മാത്രം പ്രായമുള്ള മിയ മേരി ജോമിയുടെ മരണം നൊമ്പരമാവുകയാണ്. ഏറ്റുമാനൂർ കോതനല്ലൂരിലുള്ള വീട്ടിലെ കിണറ്റിൽ വീണാണ് കുരുന്നു ജീവൻ പൊലിഞ്ഞത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് മിയ കളി ചിരികളില്ലാത്ത ലോകത്ത് അതിഥിയായത്.

അയർലൻഡ് മലയാളികളായ ജോമി ജോസിന്റെയും ജിഷ ജോമിയുടെയും മകളാണ് മിയ മേരി ജോമി. മിയ അച്ഛനും അമ്മയ്ക്കും ഒപ്പം മുൻപ് അയർലൻഡിൽ ആയിരുന്നു സ്ഥിര താമസം. കോവിഡ് സംബന്ധിച്ച ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ നാട്ടിലെത്തിക്കുകയായിരുന്നു.

രണ്ടുമാസം മുമ്പ് വരെ പിതാവ് ജോമി മിയ മോളുടെ കൂടെയുണ്ടായിരുന്നു തിരിച്ചു അയർലണ്ടിലേക്ക് പോകുമ്പോൾ ചെറിയ കുട്ടികൾക്ക് യാത്രാസൗകര്യം നിഷേധിച്ചതിനാൽ ആണ് മിയയെ കൂടെ കൂട്ടാൻ കഴിയാതെ പോയത്. കൊറോണ സാഹചര്യത്തിൽ 60 വയസ്സിന് ശേഷമുള്ള പൗരന്മാർക്കും ചെറിയ കുട്ടികൾക്കും ദൂരയാത്രക്ക് ഇപ്പോൾ നിയന്ത്രണങ്ങൾ ഉണ്ട്

അയർലൻഡിലേയ്ക്ക് തിരികെ കൊണ്ടുപോകാൻ അമ്മ ജിഷ കഴിഞ്ഞദിവസമാണ് കേരളത്തിലെത്തിയത് പക്ഷേ കുഞ്ഞിന്റെ അടുത്ത എത്തിയിട്ടില്ല മൂവാറ്റുപുഴയിൽ കൊറിയയിലാണ് ഇപ്പോഴും അമ്മ ജിഷ ഉള്ളത്. ജിഷ മിയ മോളുടെ അടുത്ത് എത്തുന്നതിന് മുമ്പാണ് മിയ മോൾ ഈ ലോകത്തുനിന്നും വിടപറഞ്ഞത്.

മാതാവും പിതാവും അയർലൻഡിൽ ആയിരിക്കെ മിയ മോൾ ജോയിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു. കോവിഡ സംബന്ധമായി ഉണ്ടായ യാത്രാ നിയന്ത്രണങ്ങൾക്ക് അറുതി വന്നാൽ തിരിച്ചു അയർലണ്ടിലേക്ക് കൊണ്ടുപോകാം എന്നായിരുന്നു ജോയിയുടെയും ജിഷയുടെയും കണക്കു കൂട്ടൽ.

മിയ മോൾക്ക് ഒരു സഹോദരൻ കൂടെയുണ്ട്. മരണ വാർത്തയറിഞ്ഞ് അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ മകളെ മൃതദേഹം കണ്ടത്. സഹോദരൻ അയർലണ്ടിൽ നിന്നും വന്നതിനു ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ.

Be the first to comment

Leave a Reply

Your email address will not be published.


*