ഉസ്താദ് എന്ന സിനിമയിലെ ആ വേഷം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് മറ്റൊരു സൂപ്പർ നായികയെ..

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ വനിതാ സാന്നിധ്യമാണ് ദിവ്യഉണ്ണി. ബാലതാരമായി മലയാള സിനിമയിൽ എത്തി നായികാ പദവി സ്വന്തമാക്കി പ്രേക്ഷകപ്രീതി നേടിയ താരമാണ് ദിവ്യഉണ്ണി. വിവാഹത്തിനുശേഷം സിനിമ അഭിനയത്തോട് വിട പറഞ്ഞിരിക്കുകയാണ് താരം. എങ്കിലും ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷം നിമിഷങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

രണ്ടു വർഷങ്ങൾക്കു മുമ്പാണ് ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത്. രണ്ടാം വിവാഹത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു എന്നും ഐശ്വര്യ എന്ന പേര് വയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും എല്ലാം താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ആദ്യ വിവാഹത്തിലുള്ള കുട്ടികളും ദിവ്യ ഉണ്ണി യോടൊപ്പം താമസിക്കുന്നുണ്ട്.

ദിവ്യ ഉണ്ണിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല ഒരു സിനിമയായിരുന്നു ഉസ്താദ്. ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയായിരുന്നു ഇത്. സിബി മലയിൽ ഷാജി കൈലാസ് രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ അത്യുഗ്രൻ സിനിമ ആണ് ഇതെന്ന പ്രത്യേകത കൂടി ഉസ്താദ് എന്ന സിനിമക്കുണ്ട്. ഉസ്താദിലെ ദിവ്യ ഉണ്ണിയുടെ വേഷം ശ്രദ്ധേയമായിരുന്നു.

മോഹൻലാൽ വിനീത് സായ്കുമാർ ഇന്ദ്രജ ദിവ്യ ഉണ്ണി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ഉസ്താദ്. തിരക്കഥ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അക്കാലത്തുതന്നെ. പതിവിൽ നിന്ന് വ്യത്യസ്ത തരത്തിലായിരുന്നു സിബിമലയിൽ ഈ സിനിമയിൽ മോഹൻലാലിന്റെ വേഷം അവതരിപ്പിച്ചത്.

വൈകാരിക രംഗങ്ങളെ ആക്ഷൻ ഒപ്പം ചേർത്ത് ഒരുക്കിയ സിനിമയായിരുന്നു ഉസ്താദ്. സിനിമയിൽ മോഹൻലാലിന്റെ സഹോദരി വേഷത്തിലാണ് ദിവ്യ ഉണ്ണിയുടെ കഥാപാത്രം ഉള്ളത്. മോഹൻലാലിന്റെ സഹോദരിയായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. പി​ന്നീ​ടാ​ണ് ദി​വ്യ ഉ​ണ്ണി എ​ത്തി​യ​ത്.

പ​ര​മേ​ശ്വ​ര​ന്‍റെ ഉ​സ്താ​ദ് എന്ന മു​ഖ​ത്തെ​ക്കു​റി​ച്ച്‌ അ​നി​യ​ത്തി പ​ത്മ​ജ​യ്ക്ക് അ​റി​യി​ല്ല. ഏ​ട്ട​നെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​നി​യ​ത്തി, മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​മാ​യ​തി​ന് ശേ​ഷം അ​വ​ള്‍​ക്ക് എ​ല്ലാ​മെ​ല്ലാ​മാ​യി മാ​റി​യ ഏ​ട്ട​ന്‍, ഇ​വ​രു​ടെ കഥയാണ് ഉസ്താദിന്റെ ചുരുക്കം. പത്മജയായി ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജുവിനെയും പിന്നീട് ദിവ്യ ഉണ്ണി ആ കഥാപാത്രത്തിലേക്ക് വരികയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*