ഭർത്താവ് കിടപ്പിലാവുന്ന അവസ്ഥ വന്നപ്പോൾ പെണ്മക്കളെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ കൂടെ പോയി.. പക്ഷെ ആ കുടുംബത്തിന് അതൊരു വരമായി..

ഫിലിപ്പീൻസിലെ ജനാൽ എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു ചിത്രം പങ്കു വെക്കുകയുണ്ടായി.  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങൾ  ചിത്രത്തെ ഏറ്റെടുത്തു. ഒരു അച്ഛന്റെയും രണ്ട് മക്കളുടെയും ഭക്ഷണം കഴിക്കുന്ന ഫോട്ടോ ആയിരുന്നു അത്. മുന്തിയ ഒരു ഹോട്ടൽ ആണ് പശ്ചാത്തലം. പക്ഷേ അവരുടെ വേഷവിധാനങ്ങൾ ഒരിക്കലും അതിനു ചേരുന്നതായിരുന്നില്ല.

കീറിപ്പറിഞ്ഞ മുഷിഞ്ഞ വേഷമായിരുന്നു അച്ഛന്റെയും മകളുടെയും.  ഇതിനെല്ലാം അപ്പുറം  അച്ഛന്റെ കയ്യിൽ അല്പം ചില്ലറ തുട്ടുകളും കാണാം.  ഇതുകൊണ്ടൊക്കെ തന്നെയാണ് ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം വൈറൽ ആവാൻ കാരണം.  എന്താണ് ആ ചിത്രം പങ്കു വെക്കാൻ ജനാൽ എന്ന വ്യക്തിയെ സ്വാധീനിച്ചത് എന്ന് നോക്കാം.

അച്ഛനും മകളും ഭക്ഷണം കഴിക്കാൻ കയറിയ മുന്തിയ ഹോട്ടലിൽ അന്ന് ആ സമയത്ത് ഭക്ഷണം കഴിക്കാൻ ജനാലും കയറിയിരുന്നു അതു കൊണ്ടാണ് അവരെ പരിചയപ്പെടാനും ചിത്രം പകർത്താനും സാധിച്ചത്.  അച്ഛനോട് വിഷയങ്ങൾ ചോദിച്ചറിയുക ആയിരുന്നു. സങ്കടത്തോടെ അച്ഛൻ അവരുടെ കഥ പറഞ്ഞു തുടങ്ങി.

സാമ്പത്തികമായി വലിയ ഉന്നതിയിൽ ഒന്നും ആയിരുന്നില്ല എങ്കിലും വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്.  അതിനിടയിലായിരുന്നു സ്ട്രോക്ക് എന്ന വില്ലൻ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നതും അദ്ദേഹത്തിന് തളർച്ച ബാധിച്ചതും.  എല്ലാ വിഷമങ്ങളിലും കൂടെ നിൽക്കേണ്ട ഭാര്യ അയാളെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു തന്റെ കൂടെ പോയത്രേ. 

പിന്നീടങ്ങോട്ട് കഷ്ടപ്പാടുകളുടെ  മാത്രം മണിക്കൂറുകളും ദിവസങ്ങളും.   ശരീരത്തിന് തളർച്ച ബാധിച്ചതു കൊണ്ട് മക്കൾക്കു അന്നം നൽകാൻ പോലും ജോലിക്ക് പോകാൻ അദ്ദേഹത്തിന് കഴിയാതെയായി. കൂടെ നിൽക്കാനോ കഷ്ടപ്പാടിൽ സങ്കടം കേൾക്കാനോ പോലും ആരും ഇല്ലാത്ത ഒരു അവസ്ഥ.  മക്കളുടെ വിശക്കുന്ന മുഖം കാണുമ്പോൾ അച്ഛന്റെ വേദന ഇരട്ടിയായി.

പിന്നീടാണ് അദ്ദേഹം എന്തെങ്കിലും ഒരു വരുമാന മാർഗത്തെ ക്കുറിച്ച് ചിന്തിക്കുന്നത്.  കയ്യിൽ ഒരു ഒറ്റ പൈസ ഇല്ലാതെ ഇരിക്കുമ്പോൾ എന്ത് വരുമാന മാർഗ്ഗം.  എങ്കിലും അദ്ദേഹം ആരുടെയൊക്കെയോ അരികിൽ നിന്ന് അല്പം പൈസ കടം വാങ്ങി ഒരു ചെറിയ കട തുടങ്ങി.  കടയിൽ നിന്ന് കിട്ടുന്ന വരുമാനം കടം വീട്ടാനും കുട്ടികളുടെ ഭക്ഷണത്തിനും മതിയാവുന്നതായിരുന്നില്ല. 

പിന്നെയും ഒരുപാട് കഷ്ടപ്പാടുകൾ.  സ്ഥിരമായി ബ്രഡ് മാത്രം അവർ കഴിച്ചു മുന്തിയ ഭക്ഷണസാധനങ്ങൾ ഓ സാധാരണരീതിയിൽ ആളുകൾ മക്കൾക്ക് വാങ്ങിക്കൊടുക്കുന്ന ഭക്ഷണങ്ങൾ ഒന്നും ആ അച്ഛനെ തന്റെ മക്കൾക്ക് വാങ്ങി കൊടുക്കാൻ ആയില്ല.  എല്ലാ ദിവസവും ഒരു ചെറിയ വിഹിതം അദ്ദേഹം തന്റെ വരുമാനത്തിൽ നിന്ന് മാറ്റി വെച്ചു.

  ഒരു ദിവസമെങ്കിലും തന്റെ മക്കൾക്ക് മുന്തിയ ഒരു ഹോട്ടലിൽ പോയി നല്ല ഭക്ഷണം വാങ്ങി കൊടുക്കണം എന്ന സ്വപ്നത്തിൽ ആയിരുന്നു ആ പിതാവ് അങ്ങനെ ചെയ്തിരുന്നത്. അങ്ങിനെ എല്ലാ ദിവസവും തന്റെ വിശപ്പിനെ വകവെക്കാതെ മക്കൾക്ക് ഒരു നേരത്തെ അന്നം ഭംഗിയിൽ നൽകാൻ വേണ്ടി ആ പിതാവ്  പണം സ്വരൂപിച്ചു.

അങ്ങനെയുള്ള പൈസ കൊണ്ടാണ് അദ്ദേഹം രണ്ട് മക്കളെയും കൂട്ടി മുന്തിയ ഭക്ഷണ ശാലയിൽ ഒരു ഞായറാഴ്ച എത്തിയത് അന്നാണ് ജനാൽ എന്ന വ്യക്തിയും ആ പിതാവും കണ്ടു മുട്ടാൻ ഇടയായത്.  ഈ കഥകളെല്ലാം കേട്ട് ജനാലിന്  അന്ന് രാത്രി ഉറങ്ങാൻ സാധിച്ചില്ല. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ദേശം ജനാലിന്റെ മനസ്സിൽ തടിച്ചു.

ഒന്നും ചെയ്യാതെ ഇരിക്കുന്നതിനേക്കാൾ ഉത്തമം ആണല്ലോ എന്ന് കരുതി പിതാവിന്റെയും മക്കളുടെയും ചിത്രത്തോടൊപ്പം അവരുടെ കഥയും ഒരു സഹായ അഭ്യർത്ഥനയും തന്റെ  ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജനാൽ പങ്കുവെച്ചു. ആ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങൾ നിമിഷങ്ങൾക്കകം ഏറ്റെടുത്തത്.

ആ ഫോട്ടോ ഒരുപാട് ആ കുടുംബത്തിന് ഉപകാരം ചെയ്തു. ഒരുപാട് സഹായങ്ങൾ ലഭിച്ചു. ഒരു കമ്പനി അയാള്‍ക്ക് ഒരു ചെറിയ പലചരക്കു കട ഇട്ടു കൊടുത്തു. മക്കളുടെ പഠന ചിലവുകള്‍ ഒരു സംഘടന ഏറ്റെടുത്തു. സര്‍ക്കാര്‍ അയാള്‍ക്ക് വീട് വച്ചു കൊടുത്തു.  ഈ സൗഭാഗ്യങ്ങളെല്ലാം വന്നത് ജനാൽ എന്ന വ്യക്തിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. 

സൗഭാഗ്യം കിട്ടിയാൽ അതിലേക്ക്  വഴി നടത്തിയവരെ മറക്കുന്ന സ്വഭാവക്കാരാണ് പലരും എന്നാൽ മക്കളും പിതാവും ജനാൽ എന്ന വലിയ മനസ്സിനെ ഇതുവരെയും മറന്നിട്ടില്ല. ഇപ്പോഴും അവർ നല്ല സൗഹൃദം പുലർത്തി മുന്നോട്ടു പോവുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*