രാജകുമാരിയെപ്പോലെ കാജൽ അഗർവാൾ : ഹൽദി വീഡിയോസ് കാണാം

ചലചിത്ര പ്രേക്ഷകരുടെ മനസ്സിൽ സന്തോഷങ്ങളുടെ ദിനരാത്രങ്ങൾ ആണ് ഇപ്പോൾ. സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന കാജൽ അഗർവാളിന്റെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് താരവും കുടുംബവും ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരും.

ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ ഇതുവരെയും താരത്തിനു സാധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപാട് ആരാധകരെയും പ്രേക്ഷകരെയും താരത്തിന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ചെയ്ത വേഷങ്ങളിലൂടെ എല്ലാം ഇപ്പോഴും താരം ഓർക്കപ്പെടുന്നത് അതു കൊണ്ടു തന്നെയാണ്.

പ്രേക്ഷകരെല്ലാം തന്നെ താരത്തിനെ വിവാഹം ആഘോഷമായി ആരവമായി കൊണ്ടാടുകയാണ്. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. മുംബൈയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ എല്ലാം നടക്കുന്നത് താരം തന്നെയാണ് ട്വിറ്ററിലൂടെ തന്റെ വിവാഹ വിശേഷം പ്രേക്ഷകരുമായി പങ്കുവച്ചത് ഒരുപാട് നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. 

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രം ഹൽദി ആഘോഷങ്ങളുടെതാണ്. വിവാഹ ത്തലേന്ന് ഹൽദി എന്ന ആഘോഷം ഇപ്പോൾ സർവ്വ സാധാരണമാണ്. ഹൽദിയുടെ ഭംഗിയുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

സാധാരണയായി ഹൽദി ആഘോഷങ്ങൾക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും ആണ് ഉപയോഗിക്കാറുള്ളത്.
താരവും ഒരു മാറ്റവും വരുത്തിയിട്ടില്ല. മഞ്ഞ വസ്ത്രങ്ങളെ കൊണ്ടും അലങ്കാര വസ്തുക്കളെ കൊണ്ടും നിറപ്പകിട്ടാർന്ന ഫോട്ടോകളാണ് പുറത്തു വന്നവയെല്ലാം. വെളുത്ത കുര്‍ത്തയും കറുത്ത ജാക്കറ്റും ആണ് ഗൗതം കിച്ച്‌ലുവിന്റെ വേഷം.

പങ്കുവെച്ചു നിമിഷങ്ങൾക്കകം ഫോട്ടോകൾ ഓരോന്നും വൈറലാകുകയായിരുന്നു. വളരെ നല്ല പ്രതികരണങ്ങളാണ് ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. റാണിയെ പോലെ തിളങ്ങിയിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവർ ഉണ്ട് കൂട്ടത്തിൽ.

Be the first to comment

Leave a Reply

Your email address will not be published.


*