റോക്കി ജൂനിയറിന് പിറന്നാൾ ആശംസ നേർന്നു അമ്മ രാധിക പണ്ഡിറ്റ്..

റോക്കി ജൂനിയറിന് പിറന്നാൾ ആശംസ നേർന്നു അമ്മ രാധിക പണ്ഡിറ്റ്‌. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രാധിക മകന്റെ പിറന്നാൾ ഫോട്ടോയും ആശംസയും പങ്കുവെച്ചിരിക്കുന്നത്.

Happy birthday to the one who will always, forever be my baby boy. Love u ❤ എന്നാണ് മകന്റെ ചിത്രങ്ങൾക്കൊപ്പം രാധിക കുറിച്ചത്.

2016 ഡിസംബർ 9 നായിരുന്നു യാഷിന്റെയും രാധികയുടെയും വിവാഹം. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 30 നായിരുന്നു ജീവിതത്തിലേക്ക് മകൻ എത്തിയത്. അയ്റ എന്ന പേരിൽ ഒരു മകൾ ഉണ്ട് ഇരുവർക്കും.

കുഞ്ഞിന്‍റെ പേര് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും റോക്കി ജൂനിയര്‍ എന്നാണ് ആരാധകര്‍ യാഷിന്റെ മകനെ വിളിക്കുന്നത്. കെ. ജി. എഫ് ലൂടെ കേരളത്തിലൊന്നാകെ യാഷ് താരംഗമാകുകയായിരുന്നു. മകൻ പിറന്ന സന്തോഷവും പങ്കുവെച്ചത് രാധിക ആയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*