മഡോണയുടേത് സഹിക്കാൻ പറ്റാത്ത ജാഡ : കഥാപാത്രമായി മാറാൻ പോലും സാധിക്കുന്നില്ല – കുറിപ്പ്

സിനിമാ താരങ്ങളെ കുറിച്ച് ആരാധകർ എഴുതുന്ന കുറിപ്പുകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച ആവാറുണ്ട്. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.    വലിയ സിനിമ ആരാധികയായ ഷൈനി ജോൺ ആണ് കുറി പങ്കുവെച്ചത്.

സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ലൂടെയാണ് ഷൈനി ജോൺ തന്റെ അഭിപ്രായങ്ങൾ പങ്കു വച്ചിട്ടുള്ളത്.  ഒരുപാട് ആളുകളാണ് പ്രതികരണങ്ങളുമായി ഈ കുറിപ്പിനു താഴെ രംഗത്തെത്തിയിട്ടുള്ളത്.

പോസ്റ്റിന്റെ പൂർണരൂപം: ഇവിടെ പറയുന്നത് സെലിബ്രിറ്റി ആയിക്കഴിഞ്ഞാല്‍ അനുഭവപ്പെടുന്ന ഒരു ജാഡ അഭിനയത്തില്‍ പ്രതിഫലിക്കുന്നത് അലോസരപ്പെടുത്താറുണ്ടോ അതോ അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ്. ഞാനൊരു വലിയ സംഭവമാണേ എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ.

ഈ ഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ഈ താരങ്ങളുടെ അഭിനയം സ്വാഭാവികമല്ലാതാകുന്നു. നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല. എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ജാഡ പ്രസരിക്കുന്നത് മടുപ്പിച്ചിട്ടുണ്ട്.

പ്രത്യേകിച്ച്‌ ഓര്‍മ്മയുണ്ടോ ഈ മുഖം. കഴിവുണ്ടെങ്കിലും സ്ക്രീനില്‍ കഥാപാത്രത്തെയും വ്യക്തിയെയും രണ്ടായി തന്നെ നിര്‍ത്താനേ ഈ പ്രതിഭാസം ഉപകാരപ്പെടുന്നുള്ളു. സഹിക്കാന്‍ പറ്റാത്തതായി തോന്നുന്ന ജാഡ മഡോണയുടേതാണ്.

കഥാപാത്രമായി മാറാന്‍ പോലും ആ നടിയ്ക്ക് കഴിയുന്നില്ലെന്ന് തോന്നാറുണ്ട്. വൈറസിലെ പ്രകടനമൊക്കെ ഓവറായിരുന്നു. ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്. പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്.

ഇറ്റാലിയന്‍ ഷോപ്പില്‍ പോപ് ഗാനം മാത്രം കേട്ട് അവിടുത്തെ ലഡ്ഡു മാത്രം കഴിക്കുന്ന അനൂപ് മേനോന്‍്റെ കഥാപാത്രങ്ങളില്‍ പോലും ഒരു ജാഡ ടച്ച്‌ ഉണ്ട്. പക്ഷേ ആള്‍ ജാഡ മറന്ന് അഭിനയിക്കാന്‍ തുടങ്ങിയാല്‍ അത് ഏറ്റവും നന്നാവാറുണ്ടെന്ന് സമ്മതിക്കുന്നു.

മുരളി ഗോപിയുടെ അഭിനയത്തെയും ജാഡ കാര്‍ന്നു തിന്നിട്ടുണ്ട്. എന്നാല്‍ മുന്‍കാല നായികമാരുടെയോ നായകന്‍മാരുടെയോ അഭിനയത്തില്‍ ജാഡ ഒരു വില്ലനായി തോന്നിയിട്ടില്ല.

വ്യക്തി ജീവിതത്തില്‍ ഒന്നാന്തരം ജാഡ എന്ന് പേരു കേള്‍പ്പിച്ച താരങ്ങള്‍ പോലും കഥാപാത്രം എത്ര സിമ്ബിള്‍ ആകുന്നോ ആ ലെവലില്‍ ഇഴുകിച്ചേരുന്നത് കാണാം. സ്വന്തം വ്യക്തിത്വത്തിലെ മാനറിസങ്ങള്‍ ഒരു തരി പോലും കലര്‍ത്താതെയാണ് മുന്‍കാല താരങ്ങള്‍ അഭിനയിച്ചിരുന്നത്.

അവരുടെ കഥാപാത്രങ്ങളുടെ തന്മയി ഭാവം കഥാപാത്രമായി ഇഴുകി ചേര്‍ന്നതു കൊണ്ട് ഉണ്ടാകുന്നതാണ്. സംവിധായകന്‍ ആവശ്യപ്പെടുന്നതു പോലെ അഭിനയിച്ചു എന്ന് ചിന്തിച്ചാലും എന്തോ ഈ താരങ്ങള്‍ ജാഡ മാറ്റി വെച്ച്‌ സ്വാഭാവികമായി ആ കഥാപാത്രങ്ങള്‍ ആയി മാറിയെങ്കില്‍ – എന്ന് ആഗ്രഹിക്കാറുണ്ട്.

ഇതെനിക്ക് തോന്നുന്ന പ്രശ്നം മാത്രമാണോ എന്നറിയില്ല. എന്താണ് അഭിപ്രായം? താരങ്ങളുടെ വ്യക്തിജീവിതവുമായി പോസ്റ്റിന് ഒരു ബന്ധവും ഇല്ല.

  • shiny john
Madonna Sebastian
Madonna Sebastian
Madonna Sebastian
Madonna Sebastian

Be the first to comment

Leave a Reply

Your email address will not be published.


*