മുൻകൂട്ടി അറിയിക്കാതെയോ ക്ഷണിക്കാതെയോ എന്റെ വീട്ടിലേക്ക് വരുന്നത് ഒഴിവാക്കുക.. എന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറരുത്.. അനശ്വര

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ താരമാണ് അനശ്വര രാജൻ. അഭിനയിച്ച വേഷങ്ങളെല്ലാം മലയാളി ആരാധകരുടെ മനസ്സുകളിൽ സ്ഥിര സാന്നിധ്യമായവയായിരുന്നു. ഉദാഹരണം സുജാതയിലൂടെ ആണ് താരം മലയാളി മനസ്സുകളിലേക്ക് കടന്നു വന്നത്.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രം അനശ്വര രാജൻ കരിയറിലെ നല്ല ഒരു സിനിമയാണ് അതിലെ കഥാപാത്രം പ്രേക്ഷക പ്രീതി വർധിപ്പിക്കാൻ കാരണമായിരുന്നു. ഒരുപാട് നല്ല പ്രതികരണങ്ങൾ സിനിമയിലെ വേഷത്തിനും അഭിനയത്തിനും താരത്തിന് ലഭിച്ചിരുന്നു.

അനശ്വര രാജൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട്. ഈ അടുത്ത സമയത്ത് ഉണ്ടായ “we have legs campaign” താരത്തിന് പ്രോത്സാഹനവും പിന്തുണയും നൽകി കൊണ്ടായിരുന്നു.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.


പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

“എല്ലാവരും തന്നോടു കാണിക്കുന്ന സ്‌നേഹത്തെയും ഊഷ്മളതയെയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മെസേജുകളെല്ലാം വായിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.”

“ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ വീട്ടിലേക്കു വരുന്നു. അതിനു മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്ന് നിങ്ങള്‍ അന്വേഷിക്കുകയും അനുവാദം വാങ്ങുകയും ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.”

“ഈ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ ക്കുറിച്ച് പറയേണ്ടതില്ലല്ലോ. സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നിയമങ്ങളും നമ്മള്‍ പാലിക്കേണ്ടതുണ്ട്.”

Be the first to comment

Leave a Reply

Your email address will not be published.


*