ആകെ മാറി ‘ഗില്ലി’ സിനിമയിലെ വിജയ്‌യുടെ അനിയത്തി.. ഇപ്പോഴത്തെ ലുക്ക് കണ്ടോ.. ഫോട്ടോസ് കാണാം 😍😍

അന്യ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്ത ചിത്രങ്ങൾക്ക് പോലും മലയാളി ചലച്ചിത്ര പ്രേക്ഷകർ ഏറെയാണ്. അക്കൂട്ടത്തിൽ കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച റെക്കോർഡ് ഭേദിച്ച് മുന്നേറിയ ഒരു സിനിമയാണ് വിജയ് സൂപ്പർ താരമായ ഗില്ലി.

കേരളക്കരയിൽ വിജയിക്ക് ആരാധകർ ഒരുപാടാണ്. ആരാധകരുടെ എണ്ണം കൂട്ടിയ ഒരു സിനിമ തന്നെയാണ് ഗില്ലി. മഹേഷ് ബാബു അഭിനയിച്ച ഒക്കഡു എന്ന തെലുഗ് ചിത്രത്തിന്റെ റീമേക്കാണ് ഗില്ലി എങ്കിലും കേരളത്തിൽ ഗില്ലിയാണ് കൂടുതൽ ഓളമുണ്ടാക്കിയത്.

വിജയിയുടെ കൂടെ ഈ ചിത്രത്തിലഭിനയിച്ചത് തൃഷ ആയിരുന്നു. പ്രകാശ് രാജും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ സിനിമ ഹിറ്റാക്കിയതിൽ വേറൊരാളുടെ പങ്ക് പറയാതിരിക്കാൻ കഴിയില്ല. വിജയിയുടെ അനിയത്തിയായി അഭിനയിച്ച ജനിഫർ.

നാൻസി ജനിഫർ എന്നാണ് യഥാർത്ഥ പേര് പക്ഷേ പേര് പറഞ്ഞാൽ പലർക്കുമറിയില്ല. വേലുവിന്റെ അനിയത്തി ഭുവി എന്ന് പറഞ്ഞാൽ കൂടുതൽ മനസിലാകും. അത്രത്തോളം ആ കഥാപാത്രം പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുണ്ട് എന്ന് തന്നെ വേണം മനസ്സിലാക്കാൻ.

വിജയുടെ കൂടെ ആ സിനിമയിൽ അല്ലാതെ മറ്റൊരു സിനിമയിലും ജനിഫർന്നെ കണ്ടിട്ടില്ല എന്ന് ആരും പറയില്ല. കാരണം അതിനു മുൻപും ശേഷവും ആയി നാല്പതിലധികം സിനിമയിൽ ജനിഫർ അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ അധികവും ബാലതാരം ആയിട്ടായിരുന്നു അഭിനയിച്ചത് നായികയായി അഭിനയിച്ച സിനിമകൾ പ്രേക്ഷകർക്കിടയിൽ ഹിറ്റായില്ല.

എന്ന് കരുതി ജനിഫർ സിനിമാലോകത്തോട് വിട പറഞ്ഞിട്ടില്ല. വിജയ് ടിവി സൺ ടിവി തുടങ്ങിയ ചാനലുകളിൽ ഒരുപാട് പ്രോഗ്രാമുകളിൽ അവതാരകയായി ഒരു കാലത്ത് തിളക്കമേറിയ താരമായിരുന്നു ജനിഫർ.

ഇപ്പോൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ് ജനിഫർ. അതിനപ്പുറം താരം നാച്ചുറൽ ജോയ് എന്ന പേരിൽ ഒരു ഹെർബൽ കമ്പനിയും ഓൺലൈനിൽ നടത്തി വരുന്നുണ്ട്. ഇതിനെല്ലാം അപ്പുറം വ്യക്തി ജീവിതത്തിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പാട് മികച്ച വീഡിയോകൾ യൂട്യൂബിൽ പങ്കുവെക്കുന്ന താരം കൂടിയാണ് ജനിഫർ,.

Nancy Jennifer
Nancy Jennifer
Nancy Jennifer
Nancy Jennifer
Nancy Jennifer
Nancy Jennifer
Nancy Jennifer

Be the first to comment

Leave a Reply

Your email address will not be published.


*