ഇന്ത്യയിലെ മികച്ച ഭരണത്തിൽ കേരളം തന്നെ ഒന്നാമത് 😍 അവസാനം UP യും : റിപ്പോർട്ട്

കേരളത്തിലെ നിലവിലെ രാഷ്ട്രീയത്തിന് ഇത് അഭിമാന നിമിഷം. ഇന്ത്യയിൽ തന്നെ ഏറ്റവും നന്നായി ഭരണം നടക്കുന്ന സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്റർ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പ്രകാരം ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായാണ് കേരളത്തെ തിരഞ്ഞെടുത്തത് ഈ വിഭാഗത്തിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത് ഉത്തർപ്രദേശാണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് ഒന്നാമത്. ഐ. എസ്. ആർ. ഒ മുൻ മേധാവി ഡോ: കസ്തുരി രംഗൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.

കേരള രാഷ്ട്രീയത്തിലെ പ്രമുഖർ എല്ലാം ഈ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. തുടർച്ചയായി നാലാം പ്രാവശ്യം കേരളം ഈ നേട്ടം കൈവരിച്ചതിന്റെ സന്തോഷവും ജനങ്ങൾക്കുള്ള കടപ്പാടും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നുണ്ട്.

മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ട കുറിപ്പ് ഇങ്ങനെ:

കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുക്ക് മുന്നേറാനായി.

ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചത്. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകുന്നതാണ് ഈ നേട്ടം.

Best Governed State in India എന്ന തലക്കെട്ടോടെയാണ് മുൻ എം പി എം ബി രാജേഷ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

“സർക്കാരിൻ്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കൽ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 13 വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്” എന്നാണ് എം ബി രാജേഷ് കുറിപ്പിലൂടെ പറയുന്നത്

“എന്തു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ? അങ്ങിനെയിപ്പോൾ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ.” എന്നും മുൻ എം പി എം ബി രാജേഷ് പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*