“എന്തൊരു ഫ്ലെക്സിബിലിറ്റി റബ്ബർ പാലാണോ നിങ്ങൾ കുടിക്കുന്നത്” സാനിയയോട് ആരാധകർ

Saniya Iyappan

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ തകർക്കപ്പെടാത്ത പ്രേക്ഷക പ്രീതി നില നിൽക്കുന്ന യുവ താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയ മേഖലയിൽ മാത്രമല്ല നൃത്ത മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചു മുന്നേറുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പ്രേക്ഷകരോട്  നല്ല ബന്ധം പുലർത്തുന്നതിനും ശ്രദ്ധ കാണിക്കാറുണ്ട്.

Saniya Iyappan

ബാല താരമായി വന്ന് നായികാ വേഷത്തിലും  തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ. ക്വീൻ എന്ന മലയാള ചിത്രത്തിലൂടെയാണ് നായികാ വേഷത്തിലേക്ക് താരം  ചുവടു മാറുന്നത്. വളരെ നല്ല പ്രതികരണങ്ങളാണ് ആ സിനിമക്ക് ലഭിച്ചത്. അതു കൊണ്ടു തന്നെ സിനിമ ഹിറ്റാവുകയും ചെയ്തു.

Saniya Iyappan

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ യോഗ ഫോട്ടോകളാണ്. തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന കുഞ്ഞു വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോകളും മറ്റും എല്ലാം താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി  പങ്കു വെക്കാറുണ്ട്.  അത്തരത്തിൽ യോഗ ഫോട്ടോയും താരം തന്നെയാണ് പങ്കുവെച്ചത്.

Saniya Iyappan

കൊറോണയും സാമൂഹിക അകലം പാലിക്കുകയും എല്ലാമായി എവിടെയും പോകാൻ ഇല്ലാത്ത ഇക്കാലത്ത് വീട്ടിലിരുന്ന് സ്വന്തം ശരീരത്തിന്റെ ആരോഗ്യം നോക്കി യോഗയും ഫിറ്റ്നസും ആയി കഴിഞ്ഞു കൂടുകയാണ് ഇപ്പോൾ താരം. യോഗ ചെയ്യുമ്പോൾ എടുത്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. താരം തന്നെയാണ് എന്റെ അക്കൗണ്ടിലൂടെ ഫോട്ടോ പങ്കുവെച്ചത്.

Saniya Iyappan

പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. കമന്റുകളുടെ  പെരു മഴയാണ് ആ ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തൊരു ഫ്ലെക്സിബിലിറ്റി റബ്ബർ പാലാണോ നിങ്ങൾ കുടിക്കുന്നത് യോഗ ക്ലാസിന്റെ ട്യൂട്ടോറിയൽ തുടങ്ങാം എന്ന് തുടങ്ങി ഒരുപാട് കമന്റുകൾ ഉണ്ട് കൂട്ടത്തിൽ.

Saniya Iyappan

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ജന ശ്രദ്ധ പിടിച്ചു പറ്റുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്തു തുടങ്ങുന്നത്. ബാല്യ കാല സഖിയിലും  എന്ന് നിന്റെ മൊയ്തീനിലും  നായികമാരുടെ ബാല്യകാലം അഭിനയിച്ചത് സാനിയ ആയിരുന്നു. അതുപോലെ അപ്പോത്തിക്കിരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി പ്രേക്ഷകർക്കു മുമ്പിൽ അവതരിച്ചതും സാനിയ തന്നെ.

Saniya Iyappan
Saniya Iyappan
Saniya Iyappan
Saniya Iyappan
Saniya Iyappan
Saniya Iyappan
Saniya Iyappan

Be the first to comment

Leave a Reply

Your email address will not be published.


*